ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 2018 Every One is A Hero ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 2018ലെ പ്രളയം നഷ്പെടുത്തിയ ജീവിതങ്ങളാണ് അതിനെ അതിജീവിച്ച കേരളവുമാണ് സിനിമയുടെ പശ്ചാത്തലം.
വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. നാളുകൾ നീണ്ട പരിശ്രമത്തിനും അധ്വാനത്തിനുമൊടുവിലാണ് ഈ ചിത്രം ഇന്ന് ഇങ്ങനെയായതെന്ന് സംവിധായകനും പറഞ്ഞിരുന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റെ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രളയം പ്രമേയമാക്കി 2018; ജൂഡ് ആന്റണി ചിത്രം ഫസ്റ്റ് ലുക്ക്
09:11 AM Nov 04, 2022 | Deepika.com