നി​വി​ൻ​പോ​ളി​യും നി​ഖി​ല വി​മ​ലും; താ​രം സി​നി​മ​യ്ക്ക് മ​ണാ​ലി​യി​ൽ തു​ട​ക്കം‌

01:29 PM Nov 03, 2022 | Deepika.com

നി​വി​ൻ പോ​ളി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എത്തുന്ന താ​രം സി​നി​മ​യ്​ക്ക് മ​ണാ​ലി​യി​ൽ തു​ട​ക്ക​മാ​യി. വി​ന​യ് ഗോ​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ന​യ് ഫോ​ർ​ട്ട്, നി​ഖി​ല വി​മ​ൽ, കൃ​ഷ്ണ ശ​ങ്ക​ർ, ക​യാ​ദു ലോ​ഹ​ർ, ന​മി​ത കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

കി​ളി പോ​യി, കോ​ഹി​നൂ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ന​യ് ഗോ​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് താ​രം. വി​വേ​ക് ര​ഞ്ജി​ത്താ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് പ്ര​ദീ​ഷ് എം.​വ​ര്‍​മ. സം​ഗീ​ത സം​വി​ധാ​നം രാ​ഹു​ല്‍ രാ​ജ്. പോ​ളി ജൂ​നി​യ​ർ പി​ക്ച്ചേ​ഴ്സും മാ​ജി​ക് ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.