കൈതിയുടെ ഹിന്ദി റീമേക്ക് ഭോലയിൽ അജയ് ദേവ്ഗണിനൊപ്പം അമല പോളും പ്രധാനവേഷത്തിലെത്തുന്നു. ലോകേഷ് കനകരാജ് തമിഴിൽ ഒരുക്കിയ കൈതി ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് അജയ് ദേവ്ഗണാണ്. ചിത്രത്തില്‍ ഡില്ലിയുടെ വേഷത്തിലെത്താണ് അജയ് എത്തുന്നത്. നടി തബുവും ചിത്രത്തിലുണ്ട്.
റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം.
2023 ആഗസ്റ്റ് 30ന് ചിത്രം തിയറ്ററിലെത്തും. 2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ വിജയവും നേടിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.
കൈതിയുടെ ഹിന്ദി റീമേക്കിൽ അജയ് ദേവ്ഗണിനൊപ്പം അമല പോൾ
11:28 AM Nov 03, 2022 | Deepika.com