ഹ​ൻ​സി​ക​യെ പ്രൊ​പ്പോ​സ് ചെ​യ്ത് സു​ഹൈ​ൽ; വി​വാ​ഹം ഡി​സം​ബ​റി​ൽ

10:56 AM Nov 03, 2022 | Deepika.com

നടി ഹ​ൻ​സി​ക മോ​ത്‌​വാ​നി വി​വാ​ഹി​ത​യാ​കു​ന്നു. മും​ബൈ വ്യ​വ​സാ​യി​യും ന​ടി​യു​ടെ ബി​സി​ന​സ്സ് പ​ങ്കാ​ളി​യു​മാ​യ സു​ഹൈ​ൽ ക​തൂ​രി​യ​യാ​ണ് വ​ര​ൻ. പാ​രീ​സി​ലെ ഈ​ഫ​ൽ ഗോ​പു​ര​ത്തി​നു മു​ന്നി​ൽ ഹ​ൻ​സി​ക​യെ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന സു​ഹൈ​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഹ​ൻ​സി​ക ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചു. എ​ന്നും എ​പ്പോ​ഴും എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

ഹ​ൻ​സി​ക​യും സു​ഹൈ​ലും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യി​ലെ പ​രി​ച‌​യ​മാ​ണ് ഇ​രുവ​രു​ടെയും പ്ര​ണ​യ​ത്തി​ന് മൊ​ട്ടി​ട്ട​ത്. ജ​യ്പൂ​രി​ലെ മു​ണ്ടോ​ട കൊ​ട്ടാ​ര​ത്തി​ല്‍ ഡി​സം​ബ​ർ നാ​ലി​നാ​ണ് വി​വാ​ഹം.



ഡി​സം​ബ​ർ ര​ണ്ടി​ന് സൂ​ഫി പ​രി​പാ​ടി​യോ​ട് കൂ​ടി​യാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ക. മെ​ഹ​ന്ദി-​സം​ഗീ​താ​ഘോ​ഷം ഡി​സം​ബ​ർ മൂ​ന്നി​നാ​ണ്. ഡി​സം​ബ​ർ നാ​ലി​ന് ഹാ​ൽ​ദി. തൊ​ട്ട​ടു​ത്ത ദി​വ​സം വി​വാ​ഹം.

മും​ബൈ സ്വ​ദേ​ശി​യാ​യ ഹ​ൻ​സി​ക ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ഋ​തി​ക് റോ​ഷ​ന്‍റെ ഹി​റ്റ് ചി​ത്ര​മാ​യ കോ​യി മി​ൽ​ഗ​യ​യി​ൽ ഹ​ൻ​സി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ൽ, ആ​പ് കാ ​സു​രൂ​ർ, മ​ണി ഹേ ​തോ ഹ​ണി ഹേ ​തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

അ​ല്ലു അ​ർ​ജു​ൻ ചി​ത്രം ദേ​സ​മു​രു​ഡു​വി​ൽ നാ​യി​ക​യാ​യാ​ണ് ഹ​ൻ​സി​ക തെ​ന്നി​ന്ത്യ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ധ​നു​ഷ് ചി​ത്രം മാ​പ്പി​ളൈ​യി​ലൂ​ടെ ത​മി​ഴ​ക​ത്ത് ചു​വ​ടു​റ​പ്പി​ച്ചു. എ​ങ്കെ​യും കാ​ത​ൽ, വേ​ലാ​യു​ധം, സൈ​ട്ടേ, സി​ങ്കം 2 എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ത​മി​ഴ് സി​നി​മ​ക​ൾ. റൗ​ഡി ബേ​ബി, പാ​ർ​ട്ണ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ച് സി​നി​മ​ക​ളാ​ണ് ത​മി​ഴി​ൽ ഹ​ൻ​സി​ക​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.