ക​ട​ലി​ന​ടി​യി​ലെ വി​സ്മ​യ​കാ​ഴ്ച​യു​മാ​യി അ​വ​താ​ർ2; ട്രെ​യി​ല​ർ

10:13 AM Nov 03, 2022 | Deepika.com

നീ​ല മ​നു​ഷ്യ​രെ കാ​ത്തി​രി​ക്കു​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​വ​താ​ർ പ്രേ​മി​ക​ൾ​ക്കാ​യി ‘അ​വ​താ​ർ 2’ (അ​വ​താ​ർ: ദ് ​വേ ഓ​ഫ് വാ​ട്ട​ർ) ട്രെ​യി​ല​ർ എ​ത്തി. ക​ട​ലും ക​ട​ലി​നോ​ടു​ള്ള പ്ര​ണ​യ​വു​മാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്.

ഉ​ഷ്ണ​മേ​ഖ​ലാ ബീ​ച്ചു​ക​ളും പാ​ൻ​ഡോ​റ തീ​ര​ങ്ങ​ളും ഒ​രു ക​ട​ൽ​ത്തീ​ര സ്വ​ർ​ഗ​മാ​യി ചി​ത്ര​ത്തി​ൽ കാ​ണി​ക്കു​ന്നു. ത്രീ​ഡി കാ​ഴ്ച​ക​ളു​മാ​യി പ്രേ​ക്ഷ​ക​നെ പി​ടി​ച്ചി​രു​ന്ന ത​ര​ത്തി​ലാ​ണ് ജെ​യിം​സ് കാ​മ​റൂ​ൺ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 16ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

2009ൽ ​റി​ലീ​സ് ചെ​യ്ത് ഹി​റ്റ് ചി​ത്രം അ​വ​താ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​വ​താ​ർ 2. സാം ​വ​ർ​തിം​ഗ്ട​ൺ, സോ ​സ​ൽ​ദാ​ന, സ്റ്റീ​ഫ​ൻ ലാം​ഗ്, മാ​ട്ട് ജെ​റാ​ൾ​ഡ്, ക്ലി​ഫ് ക​ർ​ടി​സ്, കേ​റ്റ് വി​ൻ​സ്‌​ലെ​റ്റ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.



മെ​റ്റ്ക​യി​ന എ​ന്ന പേ​രി​ലു​ള്ള പാ​റ​ക​ളി​ൽ വ​സി​ക്കു​ന്ന ന​വി​യു​ടെ ഒ​രു പു​തി​യ വം​ശ​ത്തെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. 2012ലാ​ണ് അ​വ​താ​റി​ന് തു​ട​ർ​ഭാ​ഗ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ജെ​യിം​സ് കാ​മ​റൂ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സും അ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ര​ണ്ടാം ഭാ​ഗം 2020 ഡി​സം​ബ​റി​ലും മൂ​ന്നാം ഭാ​ഗം 2021 ഡി​സം​ബ​ർ 17 നും ​നാ​ലാം ഭാ​ഗം 2024 ഡി​സം​ബ​ർ 20നും ​അ​ഞ്ചാം ഭാ​ഗം 2025 ഡി​സം​ബ​ർ 19നും ​റി​ലീ​സ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ കൊ​വി​ഡ് പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റി​ലീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് ന​ട​ത്താ​നാ​യി​ല്ല.