നാലു വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താൻ ടീസർ പുറത്തിറക്കി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.
അതി ഗംഭീര ആക്ഷൻ രംഗങ്ങളുമായും ഷാരുഖ് ഖാന്റെ തിരിച്ചുവരവുമാണ് ടീസറിന്റെ പ്രധാന ആകർഷണം. ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ഹൃതിക് റോഷനെ നായകനാക്കി ഒരുക്കിയ ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.