സൂപ്പർ ഹിറ്റ് ചിത്രം 'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ചാവേറിന്റെ ടൈറ്റിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.
ഒരു ജീപ്പാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ആ ജീപ്പ് ഒരാളെ പിൻതുടരുകയാണ്. ജീപ്പിന് മുകളിൽ ഒരാളുണ്ട്, ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഒരു തെയ്യക്കോലവും കാണാം.
കുഞ്ചാക്കോബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്ജുന് അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോർജ്. എഡിറ്റർ നിഷാദ് യൂസഫ്. സംഗീതം:ജസ്റ്റിൻ വർഗീസ്.
ടിനു പാപ്പച്ചന്റെ ചാവേർ; ഫസ്റ്റ് ലുക്ക്
03:51 PM Nov 02, 2022 | Deepika.com