ആ ​പ്ര​ഗ്ന​ൻ​സി ടെ​സ്റ്റ് ഇ​താ​ണ്; പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് അ​ഞ്ജ​ലി മേ​നോ​ൻ

09:59 AM Nov 02, 2022 | Deepika.com

പ്ര​ഗ്ന​ൻ​സി കി​റ്റി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പാ​ർ​വ​തി തി​രു​വോ​ത്തി​ന്‍റെ​യും നി​ത്യ മേ​നോ​ന്‍റെ​യും സ‌​യ​നോ​ര​യു​ടെ​യും പോ​സ്റ്റി​ന്‍റെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ.

താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ത്ത​ര​മൊ​രു പോ​സ്റ്റ് പ​ങ്കി​ട്ട​തെ​ന്ന് അ​ഞ്ജ​ലി മേ​നോ​ൻ പ​റ​യു​ന്നു. വ​ണ്ട​ർ​വു​മ​ൺ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. സോ​ണി ലി​വി​ലൂ​ടെ​യാ​ണ് ചി​ത്രം സ്ട്രീം ​ചെ​യ്യു​ന്ന​തെ​ന്നും സം​വി​ധാ​യി​ക പ​റ​ഞ്ഞു.

‘‘ഞാ​നി​പ്പോ​ൾ വ​ന്നി​രി​ക്കു​ന്ന​ത് ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത പ​റ​യു​വാ​ൻ വേ​ണ്ടി​യാ​ണ്. എ​ന്താ​യാ​ലും അ​ത് ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​യ​ല്ല. അ​തി​നെ​ക്കു​റി​ച്ച് ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ താ​ര​ങ്ങ​ളി​ൽ നി​ന്നും കേ​ട്ടു​കാ​ണും. അ​തെ ഞ​ങ്ങ​ളു​ടെ പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യാ​നാ​ണ് ഞാ​നി​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി താ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ നി​ര​വ​ധി വ​ന്നി​രു​ന്ന​ല്ലോ. ഇ​ത്ത​രം വാ​ർ​ത്ത​ക​ളോ​ട് പ്രി​യ പ്രേ​ക്ഷ​ക​ർ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​റി​യാ​നു​ള്ള ഒ​രു പ​രീ​ക്ഷ​ണം കൂ​ടി​യാ​യി​രു​ന്നു അ​ത്. പ്ര​മോ​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളും സ്നേ​ഹ​വും ഞ​ങ്ങ​ളെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. ഞ​ങ്ങ​ളോ​ട് കാ​ണി​ച്ച ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കും സ്നേ​ഹ​ത്തി​നും മ​ന​സ്സ് നി​റ​ഞ്ഞ ന​ന്ദി.

വ​ണ്ട​ർ വു​മ​ൺ എ​ന്നാ​ണു ചി​ത്ര​ത്തി​ന്‍റെ പേ​ര്. മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്നു​ള്ള വ​ള​രെ ര​സ​ക​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു ഈ ​സി​നി​മ. നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​എ​സ്‌​വി​പി സി​നി​മാ​സും ഫ്ല​യി​ങ് യൂ​ണി​കോ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും ചേ​ർ​ന്നാ​ണ് വ​ണ്ട​ർ വു​മ​ൺ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. സോ​ണി ലി​വി​ലൂ​ടെ ഒ​ടി​ടി റി​ലീ​സാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്.



ന​ദി​യ മൊ​യ്തു, നി​ത്യ മേ​ന​ൻ, പാ​ർ​വ​തി തി​രു​വോ​ത്ത്, പ​ത്മ​പ്രി​യ, സ​യ​നോ​ര ഫി​ലി​പ്പ്, അ​ർ​ച്ച​ന പ​ത്മി​നി, അ​മൃ​ത സു​ഭാ​ഷ് തു​ട​ങ്ങി​യ വ​ണ്ട​ർ വു​മ​ൺ​സ് ആ​ണ് ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ. വ​ള​രെ ക​ഴി​വു​ള്ള ഒ​രു​നി​ര സ​പ്പോ​ർ​ട്ടി​ങ് താ​ര​ങ്ങ​ളു​മു​ണ്ട്. ഈ ​സി​നി​മ ഇം​ഗ്ലി​ഷി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന ആ​ളു​ക​ൾ ന​മ്മു​ടെ രാ​ജ്യ​ത്തു​ണ്ട്. അ​വ​ർ​ക്കെ​ല്ലാം ഒ​രു​പോ​ലെ കാ​ണാ​ൻ വേ​ണ്ടി​യാ​ണ് ചി​ത്രം ഇം​ഗ്ലി​ഷി​ൽ എ​ത്തി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ചും ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ചു​മു​ള്ള നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

സ്‌​ക്രീ​നി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത​തും എ​ന്നാ​ൽ ഉ​റ​പ്പാ​യും അ​ഡ്ര​സ് ചെ​യ്യേ​ണ്ട​തു​മാ​യ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് വ​ണ്ട​ർ വു​മ​ണി​ൽ ഞ​ങ്ങ​ൾ പ​റ​യു​ന്ന​ത്. നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും കാ​ത്തി​രി​ക്കു​ക​യാ​ണ്.’’
- അ​ഞ്ജ​ലി മേ​നോ​ൻ പ​റ​ഞ്ഞു.