ഗ​ഫൂ​ർ​ക്ക ദോ​സ്ത് ചിത്രീകരണം തുടങ്ങി

03:02 PM Nov 01, 2022 | Deepika.com

മാ​മു​ക്കോ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സ്നേ​ഹ​ജി​ത്ത് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഗ​ഫൂ​ർ​ക്ക ദോ​സ്ത് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൊച്ചിയിൽ തു​ട​ങ്ങി. സീ​ൻ ന​മ്പ​ർ 001, ദൈ​വം സാ​ക്ഷി എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സ്നേ​ഹ​ജി​ത്ത് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഹാ​സ്യ​ര​സ​പ്ര​ദ​മാ​യ ഈ ​കു​ടും​ബ​ചി​ത്ര​ത്തി​ൽ മാ​മു​ക്ക​യോ​ടൊ​പ്പം സു​ധീ​ർ ക​ര​മ​ന, ഷി​ബു തി​ല​ക​ൻ, സു​ധീ​ർ പ​റ​വൂ​ർ, ഹാ​ഷിം ഹു​സൈ​ൻ, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്,സാ​ജ​ൻ പ​ള്ളു​രു​ത്തി,ര​ജി​ത് കു​മാ​ർ,ഷൈ​ജു അ​ടി​മാ​ലി, ഉ​ല്ലാ​സ് പ​ന്ത​ളം, മെ​റീ​ന മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

എ ​സ്ക്വ​യ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഹ​ദ്ദാ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ തോ​മ​സ് തോ​പ്പി​ൽ​കൂ​ടി. ബി​നു എ​സ്.​നാ​യ​ർ ഛായാ​ഗ്രാ​ഹ​ണ​വും സ​ന​ൽ അ​നി​രു​ദ്ധ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. സ​ന്തോ​ഷ് വ​ർ​മ, ഷി​ജു അ​ഞ്ചു​മ​ന എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് യൂ​നി​സി​യോ സം​ഗീ​തം പ​ക​രു​ന്നു.