അ​നാ​യ​സ​മാ​യി പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ജ​യ​ഹേ; അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

09:00 AM Nov 01, 2022 | Deepika.com

തി​യ​റ്റു​റ​ക​ളി​ൽ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ചി​ത്രം ജ​യ​ജ​യ​ജ​യ​ജ‌​യ​ഹേ​യെ പ്ര​ശം​സി​ച്ച് കോ​ൺ​ഗ്ര​സ് യു​വ​നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഏ​ച്ചു​കെ​ട്ട​ലു​ക​ളു​മി​ല്ലാ​തെ പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച​തി​ന് സം​വി​ധാ​യ​ക​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യും രാ​ഹു​ൽ അ​റി​യി​ച്ചു.

ശ​രീ​ര​ത്തി​ന്‍റെ നി​റം, തു​ക്കം, ഉ​യ​രം തു​ട​ങ്ങി​യ സ്കെ​യി​ലി​ലൂ​ടെ​യു​ള്ള ബോ​ഡി ഷെ​യി​മിം​ഗി​ല്ലാ​ത,വാ​ക്കു​കൊ​ണ്ടോ, നോ​ട്ടം കൊ​ണ്ടോ, ആം​ഗ്യം കൊ​ണ്ടോ ഉ​ള്ള അ​ശ്ലീ​ലം ക​ല​ർ​ന്ന ദ്വ​യാ​ർ​ത്ഥ​ങ്ങ​ളോ, വ്യം​ഗ്യാ​ർ​ത്ഥ​ങ്ങ​ളോ​യി​ല്ലാ​തെ,തെ​റി​വി​ളി, അ​ധി​ക്ഷേ​പം, ചൊ​റി​ച്ചു​മ​ല്ലു​ക​ൾ തു​ട​ങ്ങി​യ സ്ഥി​രം പാ​റ്റേ​ണി​ല്ലാ​തെ,ശ​രീ​രം​കൊ​ണ്ടു​ള്ള അ​ഭ്യാ​സ​ങ്ങ​ളും, കാ​ട്ടി​ക്കൂ​ട്ട​ലും, കോ​പ്രാ​യം കാ​ട്ട​ലും, ഏ​ച്ചു​കെ​ട്ട​ലും കൊ​ണ്ട് പൊ​റു​തി​മു​ട്ടി​ക്കാ​തെ,പ്രേ​ക്ഷ​ക​രെ ക​ഷ്ട​പ്പെ​ടു​ത്താ​തെ വ​ള​രെ ആ​യാ​സ ര​ഹി​ത​മാ​യി കോ​മ​ഡി സി​നി​മ ചെ​യ്യാ​മെ​ന്നും, ആ ​കോ​മ​ഡി സീ​ക്വ​ൻ​സ് ക​ണ്ടാ​ൽ തീ​യ​റ്റ​റാ​കെ ചി​രി​ച്ചു​മ​റി​യു​മെ​ന്നും തെ​ളി​യി​ച്ച വി​പി​ൻ​ദാ​സി​നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി...

ജ​യ​ഭാ​ര​തി​യും രാ​ജേ​ഷും തൊ​ട്ട് ഒ​റ്റ സീ​നി​ൽ ഫ്രെ​യി​മി​ൽ കൂ​ടി ന​ട​ന്നു​പോ​യ താ​ത്ത വ​രെ മ​ന​സ്സി​ൽ ത​ങ്ങി​നി​ല്ക്കു​ന്നു​ണ്ട്...​ബേ​സി​ലും ദ​ർ​ശ​ന​യും മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റെ​ക്കാ​ലം നി​ല​നി​ല്ക്കു​ന്ന അ​ഭി​നേ​താ​ക്ക​ളാ​കും. ന​ർ​മ്മ​ത്തി​ലൂ​ടെ തീ​വ്ര​മാ​യ ജ​ൻ​ഡ​ർ പൊ​ളി​ട്ടി​ക്സ് പ​റ​യു​ന്ന ന​ല്ല സി​നി​മ....
ബാ​ക്കി​യൊ​ക്കെ ക​ണ്ട​റി​യു....​ജ​യ ജ​യ ജ​യ ജ​യ ഹേ.
​രാ​ഹു​ൽ കു​റി​ച്ചു.