മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ ഒരുക്കുന്ന മാമാങ്കത്തിലെ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്.
ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലൻ, സിദ്ധിഖ്, അച്യുതൻ, അനു സിത്താര, ഇനിയ, കനിഹ, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, സുദേവ് നായർ, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
പഴശിരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയാണ് മാമാങ്കം. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മാമാഭങ്കം പുറത്തിറക്കും. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.
മൂക്കൂത്തി മൂക്കൂത്തി; മാമാങ്കത്തിലെ ആദ്യ ഗാനം എത്തി
10:24 AM Oct 22, 2019 | Deepika.com