പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ഒ​ടി​ടി​യി​ൽ; 200 രൂ​പ വാ​ട​ക​യ്ക്ക് ചി​ത്രം ആ​സ്വാ​ദി​ക്കാം

11:42 AM Oct 29, 2022 | Deepika.com

മ​ണി​ര​ത്ന​ത്തി​ന്‍റെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ആ​മ​സോ​ൺ പ്രൈ​മി​ലെ​ത്തി. എ​ന്നാ​ൽ ഇ​പ്പോ​ൾ ചി​ത്രം കാ​ണ​ണ​മെ​ങ്കി​ൽ പ്രൈം ​വ​രി​ക്കാ​ർ 200 രൂ​പ കൂ​ടി മു​ട​ക്കേ​ണ്ടി വ​രും. പ​ണം മു​ട​ക്കി​യാ​ൽ ചി​ത്രം വാ​ട​ക​യ്ക്കു കാ​ണാം.

അ​തേ​സ​മ​യം കു​റ​ച്ചു​കൂ​ടി കാ​ത്തി​രു​ന്നാ​ൽ ന​വം​ബ​ർ നാ​ലു മു​ത​ൽ ചി​ത്രം സൗ​ജ​ന്യ​മാ​യി സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.



ഐ​ശ്വ​ര്യ റാ​യി, വി​ക്രം, കാ​ര്‍​ത്തി, ജ​യ​റാം, ജ​യം ര​വി, തൃ​ഷ, ശ​ര​ത് കു​മാ​ർ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ലാ​ൽ, പ്ര​കാ​ശ് രാ​ജ്, റ​ഹ്മാ​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ അ​തി​ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ചി​ത്ര​ത്തി​ൽ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യം ര​വി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ജ രാ​ജ ചോ​ഴ​നാ​യാ​ണ് താ​രം അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദി​ത്യ ക​രി​കാ​ല​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​നാ​ണ് അ​രു​ൾ​മൊ​ഴി വ​ർ​മ​നെ​ന്ന രാ​ജ രാ​ജ ചോ​ഴ​ൻ.

ആ​ദി​ത്യ ക​രി​കാ​ല​നാ​യി എ​ത്തു​ന്ന വി​ക്രം, വ​ന്തി​യ തേ​വ​ൻ എ​ന്ന കാ​ർ​ത്തി, ന​ന്ദി​നി രാ​ജ​കു​മാ​രി​യാ​യ ഐ​ശ്വ​ര്യ റാ​യി, കു​ന്ദ​വൈ രാ​ഞ്ജി തൃ​ഷ എ​ന്നി​വ​രാ​ണ് ആ​ദ്യ ഭാ​ഗ​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ക​ല്‍​ക്കി കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ എ​ന്ന ത​മി​ഴ് നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് സി​നി​മ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ചോ​ള രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ​മൊ​ഴി വ​ർ​മ​നെ (രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ൻ) കു​റി​ച്ചു​ള്ള​താ​ണ് 2400 പേ​ജു​ള്ള ഈ ​നോ​വ​ൽ.

സം​ഗീ​തം എ.​ആ​ർ. റ​ഹ്മാ​നും ഛായാ​ഗ്ര​ഹ​ണം ര​വി വ​ര്‍​മ​നു​മാ​ണ്. ഇ​ള​ങ്കോ കു​മാ​ര​വേ​ലാ​ണ് തി​ര​ക്ക​ഥ. മ​ണി​ര​ത്ന​വും ലൈ​ക പ്രൊ‍​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം . അ​ഞ്ചു ഭാ​ഗ​ങ്ങ​ൾ ഉ​ള്ള ബ്ര​ഹ്മാ​ണ്ഡ നോ​വ​ൽ ആ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ. ‌അ​തു ചു​രു​ക്കി, ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യു​ള്ള സി​നി​മ​യാ​യി​ട്ടാ​ണ് മ​ണി​ര​ത്നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഭാ​ഗം അ​ടു​ത്ത​വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.