ക​ള്ള​വോ​ട്ട് ചെ​യ്ത് ഗ്രേ​സ് ആ​ന്‍റ​ണി; പ​ട​ച്ചോ​നെ ഇ​ങ്ങ​ള് കാ​ത്തോ​ളീ ടീ​സ​ർ

11:00 AM Oct 29, 2022 | Deepika.com

ക​ള്ള വോ​ട്ടു ചെ​യ്യ​നാ‌​യി വി​വി​ധ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഗ്രേ​സ് ആ​ന്‍റ​ണി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി പ​ട​ച്ചോ​നെ ഇ​ങ്ങ​ള് കാ​ത്തോ​ളീ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. വോ​ട്ടെ​ടു​പ്പ് ദി​വ​സം ക​ള്ള വോ​ട്ട് ചെ​യ്യാ​നാ​യി പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന ഗ്രേ​സ് ആ​ന്‍റ​ണി​യും ഇ​ട​തു​പ​ക്ഷ നേ​താ​വാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലി​രി​ക്കു​ന്ന ശ്രീ​നാ​ഥ് ഭാ​സി​യെ​യു​മാ​ണ് ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്.

ന​ർ​മം വി​ത​റു​ന്ന ടീ​സ​ർ ഇ​തി​നോ​ട​കം ഹി​റ്റാ​യി ക​ഴി​ഞ്ഞു. ബി​ജി​ത്ത് ബാ​ല‌ാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി​ക്കും ഗ്രേ​സ് ആ​ന്‍റ​ണി​ക്കു​മൊ​പ്പം ആ​ൻ ശീ​ത​ളും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.



ര​സ്ന പ​വി​ത്ര​ൻ, അ​ലെ​ൻ​സി​യ​ർ, ജോ​ണി ആ​ന്‍റ​ണി, മാ​മു​ക്കോ​യ, ഹ​രീ​ഷ് ക​ണാ​ര​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ്രു​തി ല​ക്ഷ്മി, നി​ർ​മ​ൽ പാ​ലാ​ഴി, വി​ജി​ലേ​ഷ്, ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട്, നാ​ഥാ​നി​യേ​ൽ മ​ഠ​ത്തി​ൽ, ഉ​ണ്ണി ചെ​റു​വ​ത്തൂ​ർ, ര​ഞ്ജി​ത്ത് ക​ൺ​കോ​ൽ, എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. അ​തി​ഥി വേ​ഷ​ത്തി​ൽ സ​ണ്ണി വെ​യ്നും എ​ത്തു​ന്നു. ചി​ത്രം മു​ഴു​നീ​ള എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്.

ചി​ത്ര​ത്തി​ന് പ്ര​ദീ​പ് കു​മാ​ർ കാ​വും​ത​റ​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ടൈ​നി ഹാ​ൻ​ഡ്സ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, ര​ഞ്ജി​ത്ത് മ​ണം​ബ്ര​ക്കാ​ട്ട്‌ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു പ്ര​സാ​ദ്. എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സ്. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ.