പ്ര​ഗ്ന​ൻ​സി ടെ​സ്റ്റ് പോ​സി​റ്റീവാ​യ ചി​ത്ര​വു​മാ​യി പാ​ർ​വ​തി; വ​ണ്ട​റ​ടി​ച്ച് ആ​രാ​ധ​ക​ർ

03:45 PM Oct 28, 2022 | Deepika.com

ദ വ​ണ്ട​ർ ബി​ഗി​ൻ​സ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത് പ​ങ്കു​വ​ച്ച ചി​ത്രം ക​ണ്ട് യ​ഥാ​ർ​ഥ​ത്തി​ൽ വ​ണ്ട​റ​ടി​ച്ച​ത് ആ​രാ​ധ​ക​രാ​ണ്. പോ​സീ​റ്റി​വാ​യ പ്രെ​ഗ്ന​ൻ​സി കി​റ്റി​ന്‍റെ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

ചി​ത്രം പ​ങ്കു​വ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ശം​സ​ക​ളു​ടെ പെ​രു​മ​ഴ​യു​മെ​ത്തി. എ​ന്നാ​ൽ തൊ‌​ട്ടു​പി​ന്നാ​ലെ ഗാ​യി​ക സ​യ​നോ​ര, നി​ത്യ മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് എ​ന്താ​ണ് സം​ഭ​വം എ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷയി​ലേ​ക്ക് എ​ല്ലാ​വ​രു​മെ​ത്തി​യ​ത്.

എ​ന്നാ​ല്‍ ഇ​തൊ​രു സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നാ​ണ് സൂ​ച​ന. സോ​ണി ലി​വി​നു വേ​ണ്ടി അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ഈ ‘​പ്ര​ഗ്ന​ൻ​സി ടെ​സ്റ്റ്’​ചി​ത്രം ഇ​വ​ർ പ​ങ്കു​വ​ച്ച​ത്.



നാ​ദി​യ മൊ​യ്ദു, പാ​ർ​വ​തി തി​രു​വോ​ത്ത്, നി​ത്യ മേ​ന​ൻ, പ​ത്മ​പ്രി​യ, അ​ർ​ച്ച​ന പ​ദ്മി​നി എ​ന്നി​വ​ർ സി​നി​മ​യി​ൽ ഗ​ർ​ഭി​ണി​ക​ളാ​യാ​ണ് വേ​ഷ​മി​ടു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഗാ​യി​ക സ​യ​നോ​ര​യും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

വ​ണ്ട​ർ വു​മ​ൺ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ന്നാ​ൽ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ വ​ന്നി​ട്ടി​ല്ല. എ​ന്താ​യാ​ലും താ​ര​ങ്ങ​ളു​ടെ പോ​സ്റ്റു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.