ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ ച​തി​ക്കു​ഴി​ക​ൾ; ഗി​ല ഐ​ല​ൻ​ഡ് 11ന് ​തി‌​യ​റ്റ​റു​ക​ളി​ൽ

01:38 PM Oct 28, 2022 | Deepika.com

ഡാ​ർ​ക്ക് വെ​ബ്ച​തി​ക​ളും ഓ​ൺ​ലൈ​ൻ ​ഗെ​യി​മു​ക​ളും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​മേ​യ​മാ​ക്കു​ന്ന ചി​ത്രം ഗി​ല ഐ​ല​ൻ​ഡ് ന​വം​ബ​ർ 11ന് ​തി‌​യ​റ്റ​റി​ലെ​ത്തും.

ഇ​ന്ദ്ര​ൻ​സ്, കൈ​ലാഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മ്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ടെ​ക്നോ ഫാ​മി​ലി ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ മ​നു കൃ​ഷ്ണ​യാ​ണ്.​തി​ര​ക്ക​ഥ​യും സം​ഗീ​ത​വും ഒ​രു​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്.

റൂ​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജി.​കെ.​പി​ള്ള, ശാ​ന്താ ജി.​പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ഷി​നോ​യും യൂ​ര​സ്ലാ​വും ചേ​ർ​ന്നാ​ണ്. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്.