എ​ന്‍റെ പ​ങ്കു പു​തി​യ കൂ​ട്ടി​ലേ​ക്ക് പ​റ​ക്കു​ന്നു;​മ​ക​ളു​ടെ വി​വാ​ഹനി​ശ്ച​യ ചി​ത്ര​ങ്ങ​ളു​മാ​യി ആ​ശ ശ​ര​ത്

12:24 PM Oct 28, 2022 | Deepika.com

ന​ടി ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ൾ ഉ​ത്ത​ര ശ​ര​ത്തി​ന്‍റെ വി​വാ​ഹ നി​ശ്ച​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. ഇ​പ്പോ​ഴി​താ വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ന​ടി​യു​ടെ ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് ഉ​ത്ത​ര. മു​ബൈ മ​ല​യാ​ളി ആ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​യു​ടെ വ​ര​ൻ. ഇ​രു​വ​രു​ട​യെും വി​വാ​ഹം മാ​ർ​ച്ച് 18നാ​ണ് ന​ട​ക്കു​ക. ചി​ത്രം പ​ങ്കു​വ​ച്ച് ആ​ശ എ​ഴു​തി​യ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യം.





‘പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് ചേ​ക്കേ​റാ​നാ​യി കി​ളി​ക്ക് കൂ​ടു​വി​ട്ട് ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​രാ​നു​ള്ള സ​മ​യ​മാ​യി​രി​ക്കു​ന്നു. എ​ന്‍റെ പ​ങ്കു ചി​റ​കു​ക​ൾ വി​ട​ർ​ത്തി പു​തി​യ കൂ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങു​ന്നു. അ​വ​ളു​ടെ വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ഈ ​സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷം ഞാ​ൻ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യും പ്രി​യ​പ്പെ​ട്ട​വ​രു​മാ​യും പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.’’–​വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ആ​ശ ശ​ര​ത് കു​റി​ച്ചു.



മും​ബൈ സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ മേ​നോ​ന്‍റെ​യും അ​നി​ത മേ​നോ​ന്‍റെ​യും മ​ക​നാ​ണ് ആ​ദി​ത്യ. എ​ൽ​എ​ൽ​ബി, സി​എ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദി​ത്യ ഇ​പ്പോ​ൾ കെ​പി​എം​ജി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.