മി​ന്ന​ൽ മു​ര​ളി​ക്ക് ശേ​ഷം മ​റ്റൊ​രു സൂ​പ്പ​ർ ഹീ​റോ ചി​ത്രം; ദി​ലീ​പി​ന്‍റെ പ​റ​ക്കും പാ​പ്പ​ൻ

10:45 AM Oct 28, 2022 | Deepika.com

മി​ന്ന​ല്‍ മു​ര​ളി​ക്ക് ശേ​ഷം വീ​ണ്ടു​മൊ​രു സൂ​പ്പ​ര്‍ ഹീ​റോ ക​ഥാ​പാ​ത്ര​മെ​ത്തു​ന്നു. ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​റ​ക്കും പാ​പ്പ​ന്‍ എ​ന്നാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി.

താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലാ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ലോ​ക്ക​ല്‍ സൂ​പ്പ​ര്‍ ഹീ​റോ എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ് ലൈ​ന്‍. വി​യാ​ന്‍ വി​ഷ്ണു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഷൂ​ട്ടിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കും. റാ​ഫി​യാ​ണ് ചി​ത്ര​ത്തിനായി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. പ​റ​ക്കാ​നു​ള്ള ശ​ക്തി നേ​ടു​ന്ന ഒ​രു ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.



2018 ഡി​സം​ബ​ര്‍ 25ന് ​പ്ര​ഖ്യാ​പി​ച്ച ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ​സും കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്‌​ചേ​ഴ്‌​സു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ളു​ടെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.