ഡി ​ഫോ​ർ ഡോ​ൺ; "ബാ​ന്ദ്ര' എ​ത്തു​ന്നു

11:44 AM Oct 27, 2022 | Deepika.com

സൂ​പ്പ​ർ നാ​യി​ക ത​മ​ന്ന​യു​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ചു​വ​ട്‌​വ​യ്പ്പ് എ​ന്ന പേ​രി​ൽ ശ്ര​ദ്ധ‌​യാ​ക​ർ​ഷി​ച്ച ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടു. ഡി-147 ​എ​ന്ന് ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ച്ച ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റി​ൽ "ബാ​ന്ദ്ര' എ​ന്ന പേ​രി​നൊ​പ്പം മാ​സ് അ​വ​താ​ര​ത്തി​ലു​ള്ള ദി​ലീ​പി​ന്‍റെ ചി​ത്ര​വു​മു​ണ്ട്.

ദി​ലീ​പി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. മും​ബൈ അ​ധോ​ലാ​ക​മെ​ന്ന മ​ല‌​യാ​ള സി​നി​മ‌‌​യു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട വി​ഷ‌‌​യ​മാ​ണ് ബാ​ന്ദ്ര​യി​ലും പ്ര​ധാ​ന ക​ഥാ​ത​ന്തു​വാ​കു​ന്ന​ത്.

2017-ൽ ​പു​റ​ത്തി​റ​ങ്ങി​യ "രാ​മ​ലീ​ല' എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം അ​രു​ൺ ഗോ​പി ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ബാ​ന്ദ്ര​യു​ടെ തി​ര​ക്ക​ഥ ഉ​ദ​യ​കൃ​ഷ്ണ​യു​ടേ​താ​ണ്. ആ​ക്ഷ​ൻ - ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് അ​ജി​ത് വി​നാ​യ​ക​യാ​ണ്.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ലെ​ന, ശ​ര​ത് കു​മാ​ർ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി കു​മാ​റാ​ണ്. വി​വേ​ക് ഹ​ർ​ഷ​ൻ ചി​ത്ര​സം​യോ​ജ​ന​വും സാം ​സി. എ​സ്. സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.