കു​ഞ്ഞി​നൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച് പ്രി​യ​ങ്ക​യും നി​ക്കും; ചി​ത്ര​ങ്ങ​ൾ

01:39 PM Oct 26, 2022 | Deepika.com

വൈ​കി​യെ​ങ്കി​ലും ആ​രാ​ധ​ക​ർ​ക്കാ​യി ദീ​പാ​വ​ലി ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് പ്രി​യ​ങ്ക ചോ​പ്രാ. അ​മേ​രി​ക്ക​യി​ൽ കു​ടും​ബ​സ​മേ​ത​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ദീ​പാ​വ​ലി ആ​ഘോ​ഷം. മ​ക​ൾ​ക്കും നി​ക്കി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം പ​ങ്കു​വ​ച്ചു.

എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വും സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും. കൃ​ത​ജ്ഞ​ത നി​റ​ഞ്ഞ ഹൃ​ദ​യ​ത്തി​ൽ നി​ന്ന്, നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഞാ​ൻ ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​രു​ന്നു. ക്ഷ​മി​ക്ക​ണം, ഞാ​ൻ അ​ൽ​പ്പം വൈ​കി​പ്പോ​യി, എ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ താ​രം കു​റി​ച്ചു.



പാ​വാ​ട​യും ടോ​പ്പും ധ​രി​ച്ച് പൊ​ട്ടു കു​ത്തി​യാ​ണ് മ​ക​ളെ പ്രി​യ​ങ്ക ഒ​രു​ക്കി​യ​ത്. ബേ​യ്ജ് ക​ള​റി​ലു​ള്ള വ​സ്ത്ര​ത്തി​ലാ​യി​രു​ന്നു അ​മ്മ​യും മ​ക​ളും ദീ​പാ​വ​ലി​ക്കാ​യി ഒ​രു​ങ്ങി​യ​ത്. പാ​തി മ​റ​ച്ചു​ള്ള ചി​ത്ര​മാ​ണ് മ​ക​ളു​ടേ​താ​യി താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

2022 ജ​നു​വ​രി 22നാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യ്ക്കും നി​ക് ജൊ​നാ​സി​നും വാ​ട​ക​ഗ​ർ​ഭ​പാ​ത്ര​ത്തി​ലൂ​ടെ പെ​ൺ​കു‍​ഞ്ഞ് പി​റ​ന്ന​ത്. മാ​ൾ​ട്ടി മേ​രി ചോ​പ്ര ജൊ​നാ​സ് എ​ന്നാ​ണ് മ​ക​ളു​ടെ മു​ഴു​വ​ൻ പേ​ര്. ‘മാ​ൾ​ട്ടി’ എ​ന്ന വാ​ക്ക് സം​സ്കൃ​ത​ത്തി​ൽ നി​ന്നും ഉ​ത്ഭ​വി​ച്ച​താ​ണ്. ചെ​റി​യ സു​ഗ​ന്ധ​മു​ള്ള പു​ഷ്പം അ​ല്ലെ​ങ്കി​ൽ ച​ന്ദ്ര​പ്ര​കാ​ശം എ​ന്നാ​ണ് വാ​ക്കി​ന്‍റെ അ​ർ​ഥം. യേ​ശു​ക്രി​സ്തു​വി​ന്‍റെ മാ​താ​വാ​യ മേ​രി എ​ന്ന ബി​ബ്ലി​ക്ക​ൽ അ​ർ​ഥ​വു​മു​ണ്ട് പേ​രി​ന്.