ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അശ്വിൻ വിജയൻ, അഫ്സൽ, സച്ചിൻ രാജ്, സിത്താര കൃഷ്ണകുമാർ, ശ്വേത എന്നിവർ ചേർന്നാണ്.
അരുണ്‍, നിക്കി ഗൽറാണി എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. മുകേഷ്, ഉർവശി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.കെ. നാസറാണ് ചിത്രം നിർമിക്കുന്നത്.
ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി; ധമാക്കയിലെ അടിപൊളി ഗാനം
02:58 PM Oct 19, 2019 | Deepika.com