അ​ഡ്വ​ക്ക​റ്റ് മു​കു​ന്ദ​ൻ ഉ​ണ്ണി; വൈ​റ​ലാ​യി സി​നി​മ​യു​ടെ ഫേസ്ബുക്ക് പേജ്

01:44 PM Oct 25, 2022 | Deepika.com

അ​ഡ്വ​ക്ക​റ്റ് മു​കു​ന്ദ​ന്‍ ഉ​ണ്ണി കോ​ർ​പ​റേ​റ്റ് ലോ​യ​ർ എ​ന്ന ഒ​രു ഫേ​സ്ബു​ക്ക് പേ​ജാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചി​രി നി​റ​ച്ച് നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് മു​കു​ന്ദ​ന്‍ ഉ​ണ്ണി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ അ​ഭി​ന​വ് സു​ന്ദ​ര്‍ നാ​യ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന 'മു​കു​ന്ദ​ന്‍ ഉ​ണ്ണി അ​സോ​സി​യേ​റ്റ്സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പേ​ജ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഫേ​സ്ബു​ക്കി​ല്‍ സൃ​ഷ്ടി​ച്ച​ത്.



അ​ഡ്വ. മു​കു​ന്ദ​ന്‍ ഉ​ണ്ണി, കോ​ര്‍​പ​റേ​റ്റ് ലോ​യ​ര്‍, എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ളാ​ണ് വൈ​റ​ലാ​വു​ന്ന​ത്. ''ഭൂ​ലോ​ക നാ​റി​ക​ളാ​യ ഒ​രു​പ​റ്റം ക​ലാ​കാ​ര​ന്മാ​ര്‍ എ​ന്നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി​ക്കൊ​ണ്ട് ഒ​രു സി​നി​മ​യെ​ടു​ത്തി​രി​ക്കു​ന്നു. അ​തും എ​ന്‍റെ കോ​ട്ട​യാ​യ ക​ല്‍​പ്പ​റ്റ​യി​ല്‍ ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ല്‍ എ​നി​ക്കി​ത് ശ്ര​ദ്ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ള​വ​ര്‍ അ​തി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്യാ​ന്‍ പോ​കു​ന്നു എ​ന്ന് കേ​ള്‍​ക്കു​ന്നു. റി​ലീ​സ് ആ​വ​ട്ടെ, കാ​ണി​ച്ചു​കൊ​ടു​ക്കാം ഞാ​നാ​രാ​ണെ​ന്ന്... ഞാ​നെ​ന്താ​ണെ​ന്ന്,'' എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്.



ആ​ദ്യ​ത്തെ സൈ​ക്കി​ളി​ൽ ച​ത്തു​പോ​യ അ​ച്ഛ​നോ​ടൊ​പ്പം My first cycle and my dead father..,
കു​ഞ്ഞു​പെ​ങ്ങ​ളു​ടെ ക​ല്യാ​ണം. ഓ​ർ​മ്മ​ക​ൾ. വ​ല​തു​വ​ശ​ത്തു​നി​ൽ​ക്കു​ന്ന​ത് എ​ന്‍റെ​യ​മ്മ.
ഇ​ന്ന​വ​ശേ​ഷി​ക്കു​ന്ന​തും അ​മ്മ മാ​ത്രം. എ​ന്നു​മു​ള്ള പോ​സ്റ്റു​ക​ളും പേ​ജി​ലു​ണ്ട്.



നി​ര​വ​ധി ര​സ​ക​ര​മാ​യ പോ​സ്റ്റു​ക​ളാ​ണ് ഈ ​പേ​ജു​ക​ളി​ൽ വ​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും ക്യാ​ര​ക്ട​ർ പോ​സ്റ്റ​റു​ക​ളു​മൊ​ക്കെ പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് പേ​ജ്. ജോ​യ് മൂ​വി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഡോ​ക്ട​ര്‍ അ​ജി​ത് ജോ​യ് ആ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. വി​മ​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​നും സം​വി​ധാ​യ​ക​നും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​നൊ​പ്പം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​ധി കോ​പ്പ, ത​ന്‍​വി റാം, ​ജ​ഗ​ദീ​ഷ്, മ​ണി​ക​ണ്ഠ​ന്‍ പ​ട്ടാ​മ്പി, ബി​ജു സോ​പാ​നം, ജോ​ര്‍​ജ് കോ​ര, ആ​ര്‍​ഷ ചാ​ന്ദി​നി ബൈ​ജു, നോ​ബി​ള്‍ ബാ​ബു തോ​മ​സ്, അ​ല്‍​ത്താ​ഫ് സ​ലിം, റി​യ സൈ​റ, ര​ഞ്ജി​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍, സു​ധീ​ഷ്, വി​ജ​യ​ന്‍ കാ​ര​ന്തൂ​ര്‍ എ​ന്നി​വ​രും മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ക്യാ​മ​റ വി​ശ്വ​ജി​ത്ത് ഒ​ടു​ക്ക​ത്തി​ല്‍. അ​ഭി​ന​വ് സു​ന്ദ​ര്‍ നാ​യ​കും നി​ധി​ന്‍ രാ​ജ് അ​രോ​ളും ചേ​ര്‍​ന്നാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.