വി​ലാ​യ​ത്ത് ബു​ദ്ധ‍​യി​ൽ "ഡ​ബി​ൾ മോ​ഹ​ൻ' ആ​യി പൃ​ഥ്വി​രാ​ജ്; ഫ​സ്റ്റ്ലു​ക്ക്

10:55 AM Oct 25, 2022 | Deepika.com

പു​തി​യ ചി​ത്ര​മാ​യ വി​ലാ​യ​ത്ത് ബു​ദ്ധ​യു​ടെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്ത് പൃ​ഥ്വി​രാ​ജ്. മ​റ​യൂ​രി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി. ന​വാ​ഗ​ത​നാ​യ ജ​യ​ൻ ന​മ്പ്യാ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​ൻ ആ​യി​രു​ന്നു ജ​യ​ൻ ന​മ്പ്യാ​ർ.

ജി. ​ആ​ർ ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത നോ​വ​ലാ​യ വി​ലാ​യ​ത്ത് ബു​ദ്ധ അ​തേ പേ​രി​ൽ ത​ന്നെ​യാ​ണ് സി​നി​മ​യാ​ക്കു​ന്ന​ത്. ച​ന്ദ​ന മോ​ഷ്ട്ടാ​വാ​യ ഡ​ബി​ൾ മോ​ഹ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ നാ​യ​ക​നോ​ടൊ​പ്പം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന തൂ​വെ​ള്ള ഭാ​സ്‌​ക​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കോ​ട്ട​യം ര​മേ​ശും അ​വ​ത​രി​പ്പി​ക്കു​ന്നു. പ്രി​യം​വ​ദ കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക.

ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സ​ച്ചി സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന ഈ ​സി​നി​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് സ​ച്ചി​യു​ടെ ശി​ഷ്യ​നും ലൂ​സി​ഫ​റി​ല്‍ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ജ​യ​ന്‍ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​ക​യും പ്ര​തി​കാ​ര​വും പ്ര​ണ​യ​വും പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള സി​നി​മ​യി​ലെ ബ്ര​ഹ്‌​മാ​ണ്ഡ ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രി​ക്കും. ഒ​രു ത്രി​ല്ല​ർ മൂ​വി​യാ​ണ് ‘വി​ലാ​യ​ത്ത് ബു​ദ്ധ’. പൊ​ന്നു​കാ​യ്ക്കു​ന്ന മ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ച​ന്ദ​ന മ​ര​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ഥ പ​റ​യു​ന്ന​ത്.

ഷ​മ്മി തി​ല​ക​ൻ, അ​നു മോ​ഹ​ൻ, രാ​ജ​ശ്രീ നാ​യ​ർ, ടി.​ജെ. അ​രു​ണാ​ച​ലം തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ട്. ജേ​ക്സ് ബി​ജോ​യ്‌ ആ​ണ്‌ സം​ഗീ​ത സം​വി​ധാ​നം. '777 ചാ​ര്‍​ലി'​യു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യ അ​ര​വി​ന്ദ് ക​ശ്യ​പാ​ണ് ക്യാ​മ​റ.