ര​ണ്ടാം വി​വാ​ഹ​വും പ​രാ​ജ​യ​മോ? പ്ര​തി​ക​ര​ണ​വു​മാ​യി ബാ​ല; വീ​ഡി​യോ

12:16 PM Oct 21, 2022 | Deepika.com

ന​ട​ൻ ബാ​ല​യും ഭാ​ര്യ എ​ലി​സ​ബ​ത്തും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​യി​രു​ന്നു പ്ര​ച​രി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ൾ​ക്കെ​ല്ലാം പ്ര​തി​ക​ര​ണ​വു​മാ​യി താ​രം ത​ന്നെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ബാ​ല വീ​ഡി​യോ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ജീ​വി​ത​ത്തി​ൽ ഒ​രു പ്രാ​വ​ശ്യം തോ​റ്റാ​ൽ ആ​രും അ​ധി​കം ചി​ന്തി​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ ര​ണ്ടാ​മ​തും അ​ത് സം​ഭ​വി​ക്കു​ന്പോ​ൾ സ്വ​യം ന​മു​ക്ക് ഒ​രു സം​ശ​യം വ​രു​മെ​ന്നും വീ​ഡി​യോ​യി​ൽ ബാ​ല പ​റ​യു​ന്നു. എ​ലി​സ​ബ​ത്ത് ന​ല്ല വ്യ​ക്തി​യാ​ണെ​ന്നും അ​വ​ർ​ക്കെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ൾ സ​മാ​ധാ​നം ന​ൽ​ക​ണ​മെ​ന്നും താ​രം പ​റ​യു​ന്നു.

ബാ​ല​യു​ടെ വാ​ക്കു​ക​ൾ

സ​മ​യം ഇ​പ്പോ​ള്‍ രാ​വി​ലെ 4.30. ഉ​റ​ങ്ങി​യി​ല്ല. വി​ഷ​മ​മു​ണ്ട്. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ ഒ​രു പ്രാ​വ​ശ്യം തോ​റ്റു​പോ​യാ​ല്‍ ചി​ല​പ്പോ​ള്‍ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. ര​ണ്ടു പ്രാ​വ​ശ്യം തോ​ല്‍​ക്കു​മ്പോ​ള്‍ ന​മു​ക്ക് ത​ന്നെ ന​മ്മ​ളെ​ക്കു​റി​ച്ച് ഒ​രു സം​ശ​യം വ​രും.

ഇ​ന്നെ​നി​ക്ക് കു​റ​ച്ച് പ​റ​യാ​നു​ണ്ട്. മീ​ഡി​യാ​യോ​ട് വ​ള​രെ ന​ന്ദി ഉ​ണ്ട്. ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യ​വും എ​ന്നെ ഇ​ങ്ങ​നെ എ​ത്തി​ച്ച​തി​ന്. നി​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ച്ചാ​ലും ഇ​നി എ​ലി​സ​ബ​ത്തി​നോ​ട് ഞാ​ന്‍ സം​സാ​രി​ക്കാ​ന്‍ പോ​കു​ന്നി​ല്ല.

പ​ക്ഷേ ഒ​രു കാ​ര്യം പ​റ​യു​ക​യാ​ണ്. ന​ല്ല വ്യ​ക്തി​യാ​ണ് എ​ലി​സ​ബ​ത്ത്. ഒ​രു ഡോ​ക്ട​റാ​ണ്. അ​വ​ര്‍​ക്ക് കു​റ​ച്ച് മ​ന​സ​മാ​ധ​നം കൊ​ടു​ക്ക​ണം. അ​വ​ര്‍ ഒ​രു സ്ത്രീ​യാ​ണ്. ഞാ​ന്‍ മാ​റി​ക്കോ​ളാം. വ​ള​രെ വേ​ദ​ന നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളാ​ണി​ത്. ഇ​ന്ന​ലെ​യും ഞാ​ന്‍ ക​ണ്ടി​രു​ന്നു. എ​നി​ക്കും സം​സാ​രി​ക്കാ​ന്‍ നാ​വു​ണ്ട്. എ​ന്നാ​ല്‍ ഞാ​നി​പ്പോ​ള്‍ അ​തി​ന് മു​തി​രു​ന്നി​ല്ല. എ​ന്നെ അ​തി​നാ​യി പ്ര​കോ​പി​ത​നാ​ക്ക​രു​ത്. ന​ന്ദി. വ​ള​രെ ന​ന്ദി.


2021 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ബാ​ല​യു​ടെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും വി​വാ​ഹം. 2010ൽ ​ഗാ​യി​ക അ​മൃ​ത സു​രേ​ഷി​നെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും 2019ൽ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി​.