മോഹന്‍ലാല്‍ എന്ന മനുഷ്യനെ കാണുമ്പോള്‍ പെട്ടന്നൊരു തിടുക്കവും വെപ്രാളവുമൊക്കെ കൂടെയുള്ളവര്ക്കുണ്ടാകും. പ്രേത്യകിച്ച് അദ്ദേഹത്തിന് ചുറ്റും കൂടിയിരിക്കുന്ന ക്യാമറ കണ്ണുകള്‍. എന്നാല്‍ തനിക്ക് ചുറ്റുമുള്ളവരെ കൂടി സുരക്ഷിതനാക്കി കടന്നുപോകുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ആരാധകരുടെ സ്നേഹം നേടിയെടുക്കുന്നത്.
താരത്തിന്റെ വരവ് തന്നെ ഒപ്പിയെടുക്കാന്‍ ഓടുകയാണ് ക്യാമറയുമായി മുന്നിലുള്ളവര്‍. മുന്നോട്ട് നടന്നു നീങ്ങുന്ന തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വീഡിയോ-ഫോട്ടോഗ്രാഫര്‍മാരോട് "പുറകില്‍ കണ്ണാടിയുണ്ട് നോക്കി" എന്നാണ് കരുതലോടെ അദ്ദേഹം പറയുന്നത്. വീണ്ടും കണ്ണാടിയുണ്ട് എന്ന് ആവര്‍ത്തിക്കുന്ന ശബ്ദവും കേള്‍ക്കാം. നിരവധി പേരാണ് വീഡിയോ കണ്ട് താരത്തോടുള്ള സ്നേഹം അറിയിക്കുന്നത്. വിവിധ മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പുകളിലും വീഡിയോ വൈറലാവുകയാണ്.
പുറകില്‍ കണ്ണാടിയുണ്ടേ, നോക്കി; വാത്സല്യത്തോടെ മോഹന്‍ലാല്‍; വീഡിയോ
03:45 PM Oct 20, 2022 | Deepika.com