മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചുമമ്മൂട്ടി കമ്പനി നിർമാണം നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം ചെമ്പുമുക്ക് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. മമ്മൂട്ടിയും കാതലിന്റെ അണിയറ പ്രവർത്തകരും സ്വിച്ച് ഓൺ കർമത്തിൽ പങ്കെടുത്തു.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
തിരക്കഥ: ആദർഷ് സുകുമാരൻ, പോൾസൺ സ്കറിയ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.
മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന് തുടക്കം
03:20 PM Oct 20, 2022 | Deepika.com