രണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഥ​യു​മാ​യി "സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ'

03:06 PM Oct 20, 2022 | Deepika.com

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ ക​ഥ പ​ര​യു​ന്ന ചി​ത്രം സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ ഒ​രു​ങ്ങു​ന്നു. നി​ർ​മ്മാ​താ​വ് വി​ജ​യ് ബാ​ബു ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. വി​നേ​ഷ് വി​ശ്വ​നാ​ഥാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ശ്രീ​രം​ഗ് ഷൈ​ൻ, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്ക​മു​ള്ള ശ്രീ​ക്കു​ട്ട​നും, സ​മ​ർ​ത്ഥ​നാ​യ അ​മ്പാ​ടി​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് ര​സ ക​ര​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ റി​യ​ലി​സ്റ്റി​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, സൈ​ജു കു​റു​പ്പ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, ക​ണ്ണ​ൻ നാ​യ​ർ, രാ​ഹു​ൽ നാ​യ​ർ, സ​ന്തോ​ഷ് വെ​ഞ്ഞാ​റ​മൂ​ട്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ശ്രീ​നാ​ഥ്, രാ​ജീ​വ്, ഗം​ഗ മീ​രാ, ശ്രു​തി സു​രേ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്കു പു​റ​മേ നി​ര​വ​ധി കു​ട്ടി​ക​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ബ​ഡ്ജ​റ്റ് ലാ​ബി​ന്‍റെ ബാ​ന​റി​ൽ നി​ശാ​ന്ത് പി​ള്ള, മു​ഹ​മ്മ​ദ് റാ​ഫി എം.​എ.​എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് മു​ര​ളി കൃ​ഷ്ണ​ൻ. അ​നു​പ് .വി .​ശൈ​ല​ജ ഛായാ​ഗ്ര​ഹ​ണ​വും കൈ​ലാ​ഷ്.​എ​സ്. ഭ​വ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. സം​ഗീ​തം പി.​എ​സ്.​ജ​യ​ഹ​രി.