അ​ഭി​നേ​താ​വ​യി​ല്ലെ​ങ്കി​ല്‍ ഒ​രു പ​ക്ഷേ അ​ദ്ദേ​ഹം പാ​ച​ക​വി​ദ​ഗ്ദ​ന്‍ ആ​യേ​നേ; സു​രേ​ഷ് പി​ള്ള പറയുന്നു!

12:18 PM Oct 20, 2022 | Deepika.com

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് പാ​ച​ക​ത്തോ‌​ടു​ള്ള പ്രി​യം എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​വു​ന്ന​താ​ണ്. വ്യ​ത്യ​സ്ത​മാ​യ പാ​ച​ക കൂ​ട്ടു​ക​ൾ സ്വ​യം ഉ​ണ്ടാ​ക്കി പ്രേ​ക്ഷ​ക​രെ കാ​ണി​ച്ചി​ട്ടു​മു​ണ്ട് അ​ദ്ദേ​ഹം. താ​ര​ത്തി​ന്‍റെ പാ​ച​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ വ​ലു​താ​ണെ​ന്ന് പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ദ​ൻ സുരേഷ് പിള്ള. മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ വീ​ട്ടി​ൽ ചി​ല​വ​ഴി​ച്ച സ​മ​യ​ത്തെ​ക്കു​റി​ച്ചും ത​ന്ന ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചുമുള്ള സന്തോഷം ഷെ​ഫ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

ലാ​ലേ​ട്ട​ന്‍റെ കൊ​ച്ചി​യി​ലെ പു​തി​യ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച ഒ​രു വൈ​കു​ന്നേ​രം..! ഞാ​ൻ വാ​തോ​രാ​തെ സി​നി​മ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച മ​ണി​ക്കു​റു​ക​ൾ... നാ​ഗ​വ​ല്ലി സ​ണ്ണി​ക്ക് ആ​ഭ​ര​ണ​ങ്ങ​ൾ വി​വ​രി​ച്ച് കൊ​ടു​ക്കു​ന്ന അ​തെ ഭാ​വ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ള​യി​ലെ Rational Combi Oven, Thermomix, japanese teppanyaki grill എ​ന്നി​വ എ​നി​ക്ക് കാ​ണി​ച്ച് ത​ന്ന​ത്...

ലാ​ലേ​ട്ട​ൻ അ​ഭി​നേ​താ​വാ​യി​രു​ന്നി​ല്ല​ങ്കി​ൽ ഒ​രു​പ​ക്ഷേ ഒ​രു വി​ശി​ഷ്ട പാ​ച​ക വി​ദ​ഗ്ദ്ധ​നാ​വു​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ക്ഷ​ണ അ​റി​വു​ക​ൾ കേ​ൾ​ക്കു​ന്പോ​ൾ എ​നി​ക്ക് തോ​ന്നി..!! ആ​ട്ടി​റ​ച്ചി മ​ല്ലി​യി​ല കു​റു​മ​യും, ചെ​മ്മീ​ൻ അ​ച്ചാ​റും നി​റ​യെ തേ​ങ്ങ​യി​ട്ട ഇ​ടി​യ​പ്പ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ഴി​ച്ചു. ന​ന്ദി ലാ​ലേ​ട്ടാ ഇ​ങ്ങ​നെ​യൊ​രു മ​നോ​ഹ​ര സ​ന്ധ്യ സ​മ്മാ​നി​ച്ച​തി​ന്.
​ സുരേ​ഷ് പി​ള്ള കു​റി​ച്ചു.