സോം​ബി എ​ന്നൊ​ക്കെ​യെ​ഴു​താ​ൻ നാ​ണ​മി​ല്ലേ; ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി വൈ​ശാ​ഖ്

11:17 AM Oct 20, 2022 | Deepika.com

മോ​ൺ​സ്റ്റ​ർ സോം​ബി സി​നി​മ​യാ​ണെ​ന്ന ഒ​രാ​ളു​ടെ ക​മ​ന്‍റി​ന് ത​ക്ക മ​റു​പ​ടി കൊ​ടു​ത്ത് സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്. സം​വി​ധാ​യ​ക​ൻ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് താ​ഴെ ആ​ണ് ക​മ​ന്‍റി​ട്ട​ത്. മോ​ൺ​സ്റ്റ​ർ ഉ​ട​ൻ നി​ങ്ങ​ൾ​ക്ക​രി​കി​ൽ എ​ന്നാ​ണ് വൈ​ശാ​ഖ് ചി​ത്രം സ​ഹി​തം പ​ങ്കു​വ​ച്ച​ത്.

തൊ​ട്ടു​താ​ഴെ സോം​ബി വ​രു​ന്നു എ​ന്നു ആ​വ​ർ​ത്തി​ച്ചു​ള്ള ക​മ​ന്‍റാ​ണ് സം​വി​ധാ​യ​ക​നെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്. ക​മ​ന്‍റി​ട്ടു ന​ശി​പ്പി​ച്ചാ​ലും സി​നി​മ ന​ല്ല​താ​ണെ​ങ്കി​ൽ അ​ത് പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​മ​ന്‍റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

‘സോം​ബി വ​രു​ന്നു, സോം​ബി വ​രു​ന്നു. കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ 21ന് ​സോം​ബി ഇ​റ​ങ്ങു​ന്നു, സിം​ഗ് സിം​ഗ് ല​ക്കി സിം​ഗ് . വെ​റും എ​ട്ട് കോ​ടി ബ​ജ​റ്റി​ല്‍ സോം​ബി എ​ത്തു​ന്നു’’ എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. ഈ ​ക​മ​ന്‍റി​നാ​ണ് അ​ർ​ഹി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി വൈ​ശാ​ഖ് എ​ത്തി​യ​ത്.

‘‘എ​ന്‍റെ പേ​ജി​ൽ വ​ന്ന് സോം​ബി എ​ന്നൊ​ക്കെ എ​ഴു​താ​ൻ ഒ​രു നാ​ണ​വും തോ​ന്നു​ന്നി​ല്ലേ സു​ഹൃ​ത്തേ. ഇ​ത് സോം​ബി പ​ടം ഒ​ന്നും അ​ല്ലെ​ന്നും ഒ​രു സാ​ധാ​ര​ണ ത്രി​ല്ല​ർ ആ​ണെ​ന്നും ഞാ​ൻ ഇ​തി​നു മു​മ്പും പ​ല ത​വ​ണ പ​റ​ഞ്ഞ​താ​ണ്.

പി​ന്നെ നി​ങ്ങ​ൾ എ​ത്ര ഓ​വ​ർ ഹൈ​പ്പ് കൊ​ടു​ത്തു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ഈ ​സി​നി​മ ന​ല്ല​താ​ണെ​ങ്കി​ൽ, അ​ത് ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടാ​ൽ പി​ന്നെ​യ​ത് വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യും. സ​ഹോ​ദ​ര​നോ​ട് സ്നേ​ഹം മാ​ത്രം.’’–​വൈ​ശാ​ഖ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. പു​ലി​മു​രു​ക​ന് ശേ​ഷം വൈ​ശാ​ഖും മോ​ഹ​ൻ​ലാ​ലും ഉ​ദ​യ്കൃ​ഷ്ണ​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.