പൃ​ഥ്വി​രാ​ജ് ചി​ത്രം വി​ലാ​യ​ത്ത് ബു​ദ്ധ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

03:29 PM Oct 19, 2022 | Deepika.com

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജ​യ​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ. ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മ​റ​യൂ​രി​ൽ തു​ട​ങ്ങി.

മ​റ​യൂ​രി​ലെ മ​ല​മ​ട​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​രു ഗു​രു​വും ശി​ഷ്യ​നും ത​മ്മി​ൽ ല​ക്ഷ​ണ​മൊ​ത്ത ഒ​രു ച​ന്ദ​ന മ​ര​ത്തെ​ച്ചൊ​ല്ലി ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ. ഡ​ബി​ൾ മോ​ഹ​ൻ എ​ന്ന കു​പ്ര​സി​ദ്ധ ച​ന്ദ​ന ക്കൊ​ള്ള​ക്കാ​ര​നാ​യാ​ണ് പ്ര​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

പ്രി​യം​വ​ദ കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​നു​മോ​ഹ​ൻ, ഷ​മ്മി തി​ല​ക​ൻ, രാ​ജ​ശ്രീ നാ​യ​ർ ടി.​ജെ. അ​രു​ണാ​ച​ലം തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഇ​ന്ദു​ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​നും ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ര​വി​ന്ദ് ക​ശ്യ​പ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ശ്രീ​ജി​ത്ത് സാ​രം​ഗ്. സം​ഗീ​തം ജെ​യ്ക്ക് ബി​ജോ​യ്സ്.