മ​മ്മൂ​യ്ക്കാ​ക്കും ജ്യോ​തി​ക​യ്ക്കും ആ​ശം​സ​ക​ൾ; ട്വീ​റ്റു​മാ​യി സൂ​ര്യ

09:30 AM Oct 19, 2022 | Deepika.com

മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം കാ​ത​ലി​ന് ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ സൂ​ര്യ. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ട്വീ​റ്റ് ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ​ശം​സ. ‘സി​നി​മ​യു​ടെ ക​ഥ​യും അ​തി​നാ​യി ജി​യോ ബേ​ബി​യും മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യും എ​ടു​ക്കു​ന്ന ഒ​രോ നീ​ക്ക​ങ്ങ​ളും ഏ​റെ മി​ക​ച്ച​താ​ണ്. മ​മ്മൂ​ക്ക​യ്ക്കും ജ്യോ​തി​ക​യ്ക്കും എ​ല്ലാ ആ​ശം​സ​ക​ളും. ഹാ​പ്പി ബ​ർ​ത്ഡേ ജോ ​താ​രം ട്വീ​റ്റ് ചെ​യ്തു.



ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫേ​റെ​ർ ഫി​ലിം​സ് ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. കാ​ത​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​ർ 20ന് ​കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജ്യോ​തി​ക മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്രം കാ​ത​ലി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​ദ​ർ​ശ് സു​കു​മാ​ര​നും പോ​ൾ​സ​ൺ സ്‌​ക​റി​യ​യു​മാ​ണ്. ഛായാ​ഗ്ര​ഹ​ണം: സാ​ലു കെ. ​തോ​മ​സ്, എ​ഡി​റ്റിം​ഗ്: ഫ്രാ​ൻ​സി​സ് ലൂ​യി​സ്, സം​ഗീ​തം: മാ​ത്യൂ​സ് പു​ളി​ക്ക​ൻ.