മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി ജ്യോ​തി​ക; കാ​ത​ൽ ഫ​സ്റ്റ് ലു​ക്ക്

09:06 AM Oct 19, 2022 | Deepika.com

മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. റോ​ഷാ​ക്കി​ന് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​ത​ൽ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ സി​നി​മ​യ്ക്ക് ശേ​ഷം ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ജി​യോ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ് കാ​ത​ൽ. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫേ​റെ​ർ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. കാ​ത​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​ർ 20ന് ​കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജ്യോ​തി​ക മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്രം കാ​ത​ലി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​ദ​ർ​ശ് സു​കു​മാ​ര​നും പോ​ൾ​സ​ൺ സ്‌​ക​റി​യ​യു​മാ​ണ്. ഛായാ​ഗ്ര​ഹ​ണം: സാ​ലു കെ. ​തോ​മ​സ്, എ​ഡി​റ്റിം​ഗ്: ഫ്രാ​ൻ​സി​സ് ലൂ​യി​സ്, സം​ഗീ​തം: മാ​ത്യൂ​സ് പു​ളി​ക്ക​ൻ.