മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാനും സമയം ചിലവിടാനുമായി നിരവധി പേരാണ് നിത്യേന കുന്നു കയറുന്നത്. എന്നാല്‍ ആസ്വാദനം കഴിഞ്ഞ് തിരിച്ചിറങ്ങുന്നവര്‍ ഉപേഷിച്ചു പോരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും പ്രകൃതിയ്ക്കും നീലക്കുറിഞ്ഞിക്കും ദോഷമായി അങ്ങനെ കാലങ്ങളോളം കിടക്കും.
പ്രകൃതിയുടെ മനോഹാരിത കാണാനെത്തുന്നവര്‍ അതിനെ മലിനമാക്കിയാണ് തിരിച്ചിറങ്ങുന്നത്. ഇതിന്റെ കൃത്യമായ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന് നീരജ് മാധവ്.
നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു.
ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക''- നീരജ് കുറിച്ചു.
ശാന്തൻപാറ കള്ളിപ്പാറയിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്. ശാന്തൻ പാറയിൽ നിന്ന് ആറു കിലോമീറ്റർ അകലെയാണ് കള്ളിപ്പാറ. മൂന്നാർ-തേക്കടി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
നീലക്കുറിഞ്ഞി സന്ദര്‍ശനം ദുരിതമായി മാറുന്നു: നീരജ് മാധവ്
01:31 PM Oct 18, 2022 | Deepika.com