അ​ന്ന ബെ​ന്നോ ജാ​ന്‍​വി ക​പൂ​റോ? ആ​രാ​കും മി​ക​ച്ച​ത്; ഹെ​ല​ന്‍ ഹി​ന്ദി റീ​മേ​ക്ക് ട്രെ​യി​ല​ര്‍

12:49 PM Oct 18, 2022 | Deepika.com

മാ​ത്തു​ക്കു​ട്ടി സേ​വ്യ​ര്‍ സം​വി​ധാ​നം ചെ​യ്ത ഹെ​ല​ന്‍ ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് മി​ലി​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ജാ​ന്‍​വി ക​പൂ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ന​വം​ബ​ര്‍ നാ​ലി​ന് തി​യ​റ്റു​ക​ളി​ലെ​ത്തും.

ജാ​ന്‍​വി ക​പൂ​റി​ന്‍റെ അ​ച്ഛ​നും നി​ര്‍​മാ​താ​വു​മാ​യ ബോ​ണി ക​പൂ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ അ​ന്ന ബെ​ന്നി​നെ നാ​യി​ക​യാ​ക്കി 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു.



കൂ​ടാ​തെ 67ാമ​ത് ദേ​ശീ​യ ച​ല​ചി​ത്ര പു​ര​സ്‌​കാ​ര വേ​ദി​യി​ല്‍ ചി​ത്ര​ത്തി​ന് ര​ണ്ടു അ​വാ​ര്‍​ഡു​ക​ളും ല​ഭി​ച്ചു. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നും മി​ക​ച്ച മേ​ക്ക​പ്പ് ആ​ര്‍​ടി​സ്റ്റി​നു​ള്ള പു​ര​സ്‌​കാ​ര​മാ​ണ് ല​ഭി​ച്ച​ത്.



ഹെ​ല​ൻ സി​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പ് 'അ​ൻ​പി​ർ​ക്കി​നി​യാ​ൾ' ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. അ​ന്ന ബെ​ന്നും ലാ​ലും അ​വ​ത​രി​പ്പി​ച്ച വേ​ഷ​ങ്ങ​ളി​ൽ അ​രു​ണ്‍ പാ​ണ്ഡ്യ​നും മ​ക​ള്‍ കീ​ര്‍​ത്തി പാ​ണ്ഡ്യ​നും അ​ഭി​ന​യി​ച്ചു. ത​മി​ഴി​ൽ ശ്ര​ദ്ധേ​യ സി​നി​മ​ക​ളൊ​രു​ക്കി​യ ഗോ​കു​ലാ​യി​രു​ന്നു സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.