മോ​ൺ​സ്റ്റ​റി​ന് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ വി​ല​ക്ക്

09:29 AM Oct 18, 2022 | Deepika.com

മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ മോ​ണ്‍​സ്റ്റ​റി​ന് യു​എ​ഇ ഒ​ഴി​കെ​യു​ള്ള ജി​സി​സി രാ​ജ്യ​ങ്ങ​ളി​ല്‍ വി​ല​ക്ക്. എ​ൽ​ജി​ബി​ടി​ക്യു സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണ് വി​ല​ക്കെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 21ന് ​ലോ​ക​വ്യാ​പ​ക​മാ​യി ചി​ത്രം റി​ലീ​സം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി.

മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രം റീ ​സെ​ൻ​സ​റിം​ഗി​ന് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​ന്നാ​ണ് വി​വ​രം. യു​എ​ഇ​യി​ൽ ചി​ത്രം 21ന് ​ത​ന്നെ റി​ലീ​സ് ചെ​യ്യു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ൽ ചി​ത്ര​ത്തി​ന് യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ല​ക്കി സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മോ​ണ്‍​സ്റ്റ​റി​ല്‍ എ​ത്തു​ന്ന​ത്. പു​ലി​മു​ര​ക​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലും വൈ​ശാ​ഖും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മോ​ണ്‍​സ്റ്റ​റി​നു​ണ്ട്. ഉ​ദ​യ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ.

ഛായ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് ഷ​മീ​ര്‍ മു​ഹ​മ്മ​ദ്. ഫെ​ബ്രു​വ​രി​യി​ൽ റി​ലീ​സി​നെ​ത്തി​യ ആ​റാ​ട്ടി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് മോ​ൺ​സ്റ്റ​ർ.