"പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ'; റി​ലീ​സി​നൊ​രു​ങ്ങി ശ്രീ​നാ​ഥ് ഭാ​സി ചി​ത്രം

10:16 AM Oct 17, 2022 | Deepika.com

ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം 'പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ' തീ​യേ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തു​ന്നു. ബി​ജി​ത് ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​ൻ ശീ​ത​ളും ഗ്രേ​സ് ആ​ന്‍റ​ണി​യു​മാ​ണ് നാ​യി​ക​മാ​ർ.ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ന​ർ​മ​ത്തി​നും പ്ര​ണ​യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. ഒ​രു മു​ഴു​നീ​ള എ​ന്‍റ​ർ​ടെ​യ്ന​റാ​യി​ട്ടാ​ണ് ചി​ത്രം എ​ത്തു​ക.

ഹ​രീ​ഷ് ക​ണാ​ര​ൻ, വി​ജി​ലേ​ഷ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, നി​ർ​മ്മ​ൽ പാ​ലാ​ഴി, അ​ല​ൻ​സി​യ​ർ, ജോ​ണി ആ​ന്‍റ​ണി, മാ​മു​ക്കോ​യ, ഷൈ​നി സാ​റ, സു​നി​ൽ സു​ഗ​ത, ര​ഞ്ജി ക​ങ്കോ​ൽ, ര​സ്ന പ​വി​ത്ര​ൻ, സ​ര​സ ബാ​ലു​ശ്ശേ​രി, ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട്, ന​താ​നി​യ​ൽ മ​ഠ​ത്തി​ൽ, നി​ഷ മാ​ത്യു, ഉ​ണ്ണി​രാ​ജ, രാ​ജേ​ഷ് മാ​ധ​വ​ൻ, മൃ​ദു​ല തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.‌

ടൈ​നി ഹാ​ന്‍​ഡ്‌​സ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജോ​സ്‌​കു​ട്ടി മ​ഠ​ത്തി​ല്‍, ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട് എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ര​ദീ​പ് കു​മാ​റാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

നി​ധീ​ഷ് ന​ടേ​രി, ബി. ​കെ ഹ​രി​നാ​രാ​യ​ണ​ൻ, മ​നു മ​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.​എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സ്. വി​ഷ്ണു പ്ര​സാ​ദ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.