പോ​ക്കി​രി രാ​ജ​ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജും വൈ​ശാ​ഖും; ഖ​ലീ​ഫ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

10:00 AM Oct 17, 2022 | Deepika.com

പോ​ക്കി​രി രാ​ജ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​നൊ​രു​ങ്ങി സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖും ന​ട​ൻ പൃ​ഥ്വി​രാ​ജും. ഇ​രു​വ​രും 12 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും പു​തി​യ ചി​ത്ര​ത്തി​നു​ണ്ട്. ഖ​ലീ​ഫ എ​ന്ന് പേ​ര് ന​ൽ​കി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. "പ്ര​തി​കാ​രം സു​വ​ർ​ണ്ണ ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ടും' എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ.

ജി​നു എ​ബ്ര​ഹ​ത്തി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ജി​നു എ​ബ്ര​ഹാം ഇ​ന്നോ​വേ​ഷ​ൻ, യോ​ഡ്‌​ലി ഫി​ലിം​സ്, സ​രി​ഗ​മ എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ജി​നു എ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, സൂ​ര​ജ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കൈ​തി, മാ​സ്റ്റ​ർ, ദ​സ്ര തു​ട​ങ്ങി​യ വ​മ്പ​ൻ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ൾ​ക്കാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ള്ള സ​ത്യ​ൻ സൂ​ര്യ​യാ​ണ് ചി​ത്ര​ത്തി​നാ​യി ഛായാ​ഗ്ര​ഹ​ണം ഒ​രു​ക്കു​ന്ന​ത്. സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ​ദ്. ദു​ബാ​യ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.