മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് അജു വര്‍ഗീസ്. നര്‍മസംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടന് ഇത്തവണ നര്‍മം വിളമ്പിയത് ഒരു സിംഹത്തിന് മുന്നിലാണ്. ഒരു ചില്ലിന് അപ്പുറവും ഇപ്പുറവുമിരുന്ന് അലറുന്ന സിംഹത്തിനോട് കുശലം പറയുന്ന അജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.
താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചത്. തന്നെ നോക്കി അലറുന്ന സിംഹത്തിനോട് നീ തങ്കപ്പനല്ലടാ പൊന്നപ്പനാ എന്നാണ് അജു പറയുന്നത്. അജുവിനെ കണ്ട് അടുത്തക്ക് വന്ന സിംഹം കണ്ണാടിക്കടുത്ത് തന്നെ കിടക്കുന്നതും വീഡിയോയില്‍ കാണാം.
"മാന്നാര്‍ മത്തായി സ്പീകിംഗിൽ ജനാർദ്ദനന്റെ 'നീ പൊന്നപ്പനല്ലടാ തങ്കപ്പനാ.. തങ്കപ്പൻ'എന്ന ഹിറ്റ് സംഭാഷണത്തോടെയാണ് അജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്ലാസ് ഇല്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു, ധൈര്യം ഉണ്ടെങ്കില്‍ ചില്ലിന്റെ ഇപ്പുറത്തേക്ക് വാടാ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നീ പൊന്നപ്പനല്ലടാ, തങ്കപ്പനാ; സിംഹത്തോട് കുശലം പറയുന്ന അജു വര്‍ഗീസ്; വീഡിയോ
09:12 AM Oct 17, 2022 | Deepika.com