15 വര്‍ഷത്തിന് ശേഷം നടി നിത്യ ദാസ് മടങ്ങി വരുന്ന ചിത്രം പള്ളിമണിയിലെ ഗാനം പുറത്തിറങ്ങി. ഈ വഴിയില്‍ എന്നു തുടങ്ങിയിരിക്കുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. കെ.ആര്.നാരയണന് വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജിത്ത് രവിയാണ്.
നിത്യ ദാസിനെ കൂടാതെ ശ്വേത മേനോനും കൈലാഷും പ്രധാന വേഷത്തിലെത്തുന്നു. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിയന് ചിത്രശാലയാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്.
ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് സിനിമയിലെത്തിയത്. പിന്നീട് ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്, കുഞ്ഞികൂനന്‍, കഥാവശേഷന് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
2007ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് താരം ഒടുവില്‍ അഭിനയിച്ച സിനിമ. 2007ല്‍ വിവാഹിതയായ താരം പിന്നീട് നിരവധി സീരിയലുകളിലൂടെയായിരുന്നു പ്രേക്ഷകരിലേക്കെത്തിയത്.