മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിൽ നായകൻമാർക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമായിരുന്നു നടൻ ജയറാമിന്റേത്. ആഴ്വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെയാണ് അദ്ദേഹം തന്റെ അഭിനയപ്രകടനം കൊണ്ട് ഗംഭീരമാമാക്കിയത്.
ആഴ്വർ കടിയൻ നന്പിക്കു വേണ്ടി ആദ്യം തെരഞ്ഞെടുത്ത ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. സമൂഹമാധ്യമത്തിലാണ് താരം ലുക്ക് പങ്കുവച്ചത്. സിനിമയിൽ മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട നമ്പിക്കു വേണ്ടി ഇതുപോലെ നിരവധി ഗെറ്റപ്പുകൾ പരീക്ഷിച്ചതായി ജയറാം പറയുന്നു.
ഇത് ആദ്യമായാണ് ജയറാം ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം പങ്കുവച്ചതിന് ശേഷം നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇങ്ങനെ വന്നിരുന്നേല്‍ വന്തിയതേവനും പൊന്നിയന്‍ സെല്‍വനുമൊക്കെ വിയര്‍ക്കും നമ്പിയുടെ ലുക്കിന് മുന്പില് പിടിച്ചു നില്ക്കാന് എന്നാണ് കമന്റുകള്‍.
കുടവയറനല്ലായിരുന്നു ആദ്യ നന്പി; നന്പിക്കായി ആദ്യം പരീക്ഷിച്ച ലുക്ക് പുറത്തുവിട്ട് ജയറാം
03:28 PM Oct 15, 2022 | Deepika.com