ദീലീപ്, അർജുൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങലെ അവതരിപ്പിക്കുന്ന ജാക്ക് ഡാനിയേലിലെ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്. എസ്എൽ പുരം ജയസൂര്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സ്പീഡ് ട്രാക്കിന് ശേഷം ദിലീപും-ജയസൂര്യയും ഒന്നിക്കുന്ന സിനിമയാണിത്. അഞ്ജു കുര്യനാണ് സിനിമയിലെ നായിക. ഗോവയും കൊച്ചിയുമാണ് സിനിമയുടെ പ്രധാനലൊക്കേഷനുകൾ. ഷിബു കമൽ തമീൻസാണ് സിനിമ നിർമിക്കുന്നത്.
ജാക്ക് ഡാനിയേലിലെ ലിറിക്കൽ ഗാനം എത്തി
03:08 PM Oct 13, 2019 | Deepika.com