റോഷാക്ക് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഡ്യൂപ്പില്ലാതെ മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.
ചിത്രീകരണത്തിനായി താരം എടുത്ത പരിശ്രമത്തെയാണ് എടുത്തു പറയേണ്ടത്. മമ്മൂട്ടിക്കു നേരെ ചില്ലു കുപ്പി എറിയുമ്പോള്‍ കൃത്യമായി താരം ഒഴിഞ്ഞു മാറുന്നതും തൊട്ടു പിന്നിലായി സ്ഫോടനം നടക്കുന്നതും വീഡിയോയില്‍ കാണാം.
ഏറെ സാഹസം നിറഞ്ഞ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം വൈറാലായി കഴിഞ്ഞു. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ഏഴിനാണ് തിയറ്റിലെത്തിയത്.
ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്തത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്.
ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങളില്‍ മമ്മൂട്ടി; വീഡിയോ
12:17 PM Oct 15, 2022 | Deepika.com