അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് മലയാളികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ്. ബംഗളൂരു എന്ന നഗരവും ചിത്രത്തിലെ കഥാപാത്രങ്ങളും അത്രയധികം മലയാളികളുടെ മനസില്‍ കയറിക്കൂടി.
2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് എട്ടു വര്‍ഷത്തിനിപ്പുറവും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.
തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇപ്പോള്‍ ബോളിവുഡും കീഴടക്കാന്‍ ഒരുങ്ങുകയാണ്. ദിവ്യ ഖോസ്ല കുമാറിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്റെ റീമേക്ക് ആയി വരാനിരിക്കുന്നത്.
യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. യാരിയാന്‍2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മലയാള നടിമാരായ അനശ്വര രാജനും പ്രിയാ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി.പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന് എന്നിവരും ചിത്രത്തിലുണ്ട്. ടി സീരീസ് നിർമിക്കുന്ന ചിത്രം 2023 മെയ് 12ന് തിയറ്ററുകളിൽ എത്തും.
2016-ലാണ് ബാംഗ്ലൂർ ഡേയ്സിന്റെ തമിഴ്, തെലുങ്ക് റീമേക്ക് തിയേറ്ററുകളിലെത്തിയത്. ഇരുഭാഷകളിലും ഒരേസമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. ബാംഗ്ലൂർ നാട്കൾ എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്.
ബാംഗ്ലൂർ ഡേയ്സ് ഹിന്ദിയിലേക്ക്; പ്രിയാ വാര്യരും അനശ്വര രാജനും പ്രധാന വേഷത്തിൽ
11:34 AM Oct 15, 2022 | Deepika.com