ഹാ​രി പോ​ട്ട​റി​ലെ പ്രി​യ​പ്പെ​ട്ട ഹാഗ്രി​ഡ്; ന​ട​ന്‍ റോ​ബി കോ​ള്‍​ട്രെ​യ്ന്‍ അ​ന്ത​രി​ച്ചു

09:53 AM Oct 15, 2022 | Deepika.com

ഹാ​രി പോ​ട്ട​ര്‍ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ്‌​കോ​ട്ടി​ഷ് ന​ട​ന്‍ റോ​ബി കോ​ള്‍​ട്രെ​യ്ന്‍(72)​അ​ന്ത​രി​ച്ചു. ഹാ​രി പോ​ട്ട​ര്‍ സി​നി​മ​ക​ളി​ലെ ഹാ​ഗ്രി​ഡ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​ര​ങ്ങി​ലെ​ത്തി​ച്ച് ആ​രാ​ധ​ക​ര്‍​ക്ക് ഏ​റ്റ​വും പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ന​ട​നാ​ണ് റോ​ബി കോ​ള്‍​ട്രെ​യ്ന്‍.

സ്‌​കോ​ട്‌​ല​ന്‍​ഡി​ലെ ഫാ​ല്‍​ക്രി​ക്കി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടു വ​ര്‍​ഷ​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. 1990ക​ളി​ലെ ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യാ​യ ക്രാ​ക്ക​റി​ലൂ​ടെ​യാ​ണ് റോ​ബി ശ്ര​ദ്ധ നേ​ടു​ന്ന​ത്.


ബ്രി​ട്ടി​ഷ് അ​ക്കാ​ദ​മി​യു​ടെ ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡി​ല്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. തു​ട​ര്‍​ന്ന് ജെ.​കെ.​റൗ​ളിം​ഗി​ന്‍റെ ഹാ​രി പോ​ട്ട​റി​ലെ​ത്തി​യ അ​ദ്ദേ​ഹം 2001 മു​ത​ല്‍ 2011 വ​രെ റി​ലീ​സ് ചെ​യ്ത എ​ട്ടു ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ഗോ​ള്‍​ഡ​ന്‍ ഐ, ​ദി വേ​ള്‍​ഡ് ഈ​സ് നോ​ട്ട് ഇ​ന​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും റോ​ബി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​രി ആ​നി റേ, ​മ​ക്ക​ളാ​യ സ്പെ​ന്‍​സ​ര്‍, ആ​ലീ​സ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു റോ​ബി താ​മ​സി​ച്ചി​രു​ന്ന​ത്.