നി​ഗൂ​ഡ​ത​ക​ൾ നി​റ​ച്ച് റോ​ഷാ​ക്കി​ലെ "ഡോ​ണ്ട് ഗോ'ഗാ​നം; വീ​ഡി​യോ

04:28 PM Oct 14, 2022 | Deepika.com

പ്രേ​ക്ഷ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ച്ച മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സ് ചെ​യ്തു. അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്. സി​നി​മ​യു​ടെ പ്ര​ധാ​മാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ ഉ​ള്‍​പെ​ടു​ത്തി​യു​ള്ള ഗാ​ന രം​ഗ​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മി​ഥു​ന്‍ മു​കു​ന്ദ​ന്‍ സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത് എ​സ്എ ആ​ണ്. ഡോ​ണ്ട് ഗോ ​എ​ന്ന ഗാ​നം ആ​രാ​ധ​ക​ര്‍ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. നി​സാം ബ​ഷീ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് തി​യ​റ്റി​ലെ​ത്തി​യ​ത്.



ഷ​റ​ഫു​ദ്ദീ​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ഗ്രേ​സ് ആ​ന്‍റ​ണി, ജ​ഗ​ദീ​ഷ്, കോ​ട്ട​യം ന​സീ​ർ, സ​ഞ്ജു ശി​വ​റാം, ബാ​ബു അ​ന്നൂ​ർ, മ​ണി ഷൊ​ർ​ണൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ, ഇ​ബി​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച സ​മീ​ർ അ​ബ്.