കാ​ന്താ​ര​യെ മ​ല​യാ​ള​ത്തി​ലെ​ത്തി​ച്ച് പൃ​ഥ്വി​രാ​ജ്; റീ​ലീ​സ് ഒ​ക്ടോ​ബ​ർ 20ന്

12:10 PM Oct 14, 2022 | Deepika.com

കെ​ജി​എ​ഫി​ന് ശേ​ഷം മ​റ്റൊ​രു ത​രം​ഗം സൃ​ഷ്ടി​ക്കാ​ന്‍ ക​ന്ന​ട ചി​ത്രം കാ​ന്താ​ര എ​ത്തു​ന്നു. റി​ഷ​ഭ് ഷെ​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം ഒ​ക്ടോ​ബ​ര്‍ 20നാ​ണ് മ​ല​യാ​ള​ത്തി​ല്‍ റി​ലീ​സ് ചെ​യ്യു​ക.

കാ​ന്താ​ര മ​ല​യാ​ളം തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ്. കെ​ജി​എ​ഫ് നി​ര്‍​മാ​താ​ക്ക​ളാ​യ ഹൊം​ബാ​ലെ ഫി​ലിം​സ് നി​ര്‍​മി​ച്ച് സെ​പ്റ്റം​ബ​ര്‍ 30ന് ​റി​ലീ​സ് ചെ​യ്ത പ​ടം ക​ര്‍​ണാ​ട​ക​യി​ല്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു.


സ​പ്‍​ത​മി ഗൌ​ഡ, കി​ഷോ​ര്‍, അ​ച്യു​ത് കു​മാ​ര്‍, പ്ര​മോ​ദ് ഷെ​ട്ടി, ഷ​നി​ല്‍ ഗു​രു, പ്ര​കാ​ശ് തു​മി​നാ​ട്, മാ​ന​സി സു​ധീ​ര്‍, ന​വീ​ന്‍ ഡി ​പ​ടീ​ല്‍, സ്വ​രാ​ജ് ഷെ​ട്ടി, ദീ​പ​ക് റാ​യ് പ​നാ​ജി, പ്ര​ദീ​പ് ഷെ​ട്ടി, ര​ക്ഷി​ത് രാ​മ​ച​ന്ദ്ര​ന്‍ ഷെ​ട്ടി, പു​ഷ്‍​പ​രാ​ജ് ബൊ​ല്ലാ​റ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗീ​ത ആ​ർ​ട്‌​സ് മേ​ധാ​വി അ​ല്ലു അ​ര​വി​ന്ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പ് വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ക്ടോ​ബ​ര്‍ 15ന് ​തെ​ലു​ങ്ക് പ​തി​പ്പ് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.