ന​ന്മ മ​ര​ത്തി​നും ക​ല്ലേ​റ് കി​ട്ടും സാ​ര്‍; ര​സി​ക​ന്‍ ടീ​സ​റു​മാ​യി 1744 വൈ​റ്റ് ഓ​ള്‍​ട്ടോ

11:23 AM Oct 14, 2022 | Deepika.com

ഷ​റ​ഫു​ദീ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്രം 1744 വൈ​റ്റ് ഓ​ള്‍​ട്ടോ ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സെ​ന്ന ഹെ​ഗ്ഡെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

കാ​ഞ്ഞ​ങ്ങാ​ടാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. ര​സ​ക​ര​മാ​യ ടീ​സ​റി​ല്‍ വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥാ​ത​ന്തു​വി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷ​റ​ഫു​ദ്ദീ​നെ കൂ​ടാ​തെ വി​ൻ​സി അ​ലോ​ഷ്യ​സ്, രാ​ജേ​ഷ് മാ​ധ​വ​ൻ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ആ​ര്യ സ​ലിം, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, ആ​ർ​ജെ നി​ൽ​ജ, ര​ഞ്ജി കാ​ങ്കോ​ൽ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ചി​ത്ര​ത്തി​ല​ഭി​നി​യി​ക്കു​ന്നു​ണ്ട്.



ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ തി​ര​ക്ക​ഥ​യി​ലും സെ​ന്ന ഹെ​ഗ്ഡെ​ക്കൊ​പ്പം പ​ങ്കാ​ളി​യാ​ണ്. അ​ർ​ജു​ന​നും തി​ര​ക്ക​ഥ​യി​ൽ ഒ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ബി​നി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ മൃ​ണാ​ള്‍ മു​കു​ന്ദ​ന്‍, ശ്രീ​ജി​ത്ത് നാ​യ​ര്‍, വി​നോ​ദ് ദി​വാ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.