മു​ഖം മ​റ​ച്ച് അ​ഭി​ന​യി​ച്ച ആ​സി​ഫ് അ​ലി​യോ​ട് മ​ന​സ് നി​റ​യെ സ്‌​നേ​ഹം; മ​മ്മൂ​ട്ടി

10:38 AM Oct 14, 2022 | Deepika.com

ദി​ലീ​പ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ റോ​ഷാ​ക്ക് സി​നി​മ​യി​ല്‍ അ​വ​തി​ര​പ്പി​ച്ച ആ​സി​ഫ് അ​ലി​ക്ക് ന​ന്ദി പ​റ​ഞ്ഞ് മ​മ്മൂ​ട്ടി. മു​ഖം കാ​ണി​ച്ചി​ല്ലെ​ങ്കി​ലും പ്രേ​ക്ഷ​ക​ര്‍ ആ​സി​ഫി​ന്‍റെ ക​ണ്ണു​ക​ള്‍ കൊ​ണ്ടു​ള്ള അ​ഭി​ന​യ​ത്തെ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

മു​ഖം കാ​ണി​ക്കാ​തെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സ​മ്മ​തം മൂ​ളി​യ ആ​സി​ഫ് അ​ലി​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൈ​യ്യ​ടി ന​ല്‍​കേ​ണ്ട​തെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. അ​ബു​ദാ​ബി​യി​ല്‍ റോ​ഷാ​ക്ക് സി​നി​മ​യു​ടെ വി​ജ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന് ശേ​ഷം പ്ര​സ് മീ​റ്റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​സി​ഫി​നോ​ട് അ​നീ​തി കാ​ണി​ച്ചോ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു താ​രം. ആ​സി​ഫ് അ​ലി​യോ​ട് നീ​തി​യോ അ​നീ​തി​യോ ഒ​ന്നു​മി​ല്ല. ഈ ​സി​നി​മ​യു​ടെ മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​ര്‍​ക്കും മ​ന​സു​നി​റ​ഞ്ഞ സ്‌​നേ​ഹ​മാ​ണ് അ​വ​നോ​ട്.



ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ​രീ​ര​ത്തി​ന​പ്പു​റ​ത്തേ​ക്ക് അ​യാ​ളു​ടെ മു​ഖ​മാ​ണ് പ്ര​ധാ​നം. ആ ​മു​ഖം മ​റ​ച്ച് അ​ഭി​ന​യി​ക്കാ​ന്‍ ത​യ്യാ​റാ​യ ആ​ളെ മു​ഖം കൊ​ണ്ട് അ​ഭി​ന​യി​ച്ച ആ​ള്‍​ക്കാ​രെ​ക്കാ​ള്‍ ബ​ഹു​മാ​നി​ക്ക​ണം. അ​യാ​ള്‍​ക്ക് ഒ​രു കൈ​യ്യ​ടി വേ​റെ കൊ​ടു​ക്ക​ണം.

മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും എ​ക്‌​സ്പ്ര​സീ​വ് ആ​യ അ​വ​യ​വ​മാ​ണ് ക​ണ്ണ്. ആ​സി​ഫ് അ​ലി​യു​ടെ ക​ണ്ണു​ക​ള്‍ ഈ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സൂ​ക്ഷി​ച്ച് നോ​ക്ക​ണം. ആ​സി​ഫ് ഈ ​സി​നി​മ​യി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത് ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ്.

അ​ത്ര​ത്തോ​ളം ആ ​ന​ട​ന്‍ ക​ണ്ണു​കൊ​ണ്ട് ഈ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ള്‍​ക്കെ​ല്ലാം വി​കാ​രം പ്ര​ക​ട​പ്പി​ക്കാ​ന്‍ മ​റ്റു അ​വ​യ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​സി​ഫി​ന് ക​ണ്ണ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒ​രു കൈ​യ്യ​ടി കൂ​ടി ആ​സി​ഫി​ന് കൊ​ടു​ക്കാം. മ​മ്മൂ​ട്ടി പ​റ​ഞ്ഞു.