മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആയിഷയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നൃത്തചുവടുകള്‍ കൊണ്ട് ഗംഭീരപ്രകടനമാണ് മഞ്ജു ഗാനരംഗത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. ഇന്തോ-അറബിക് ചിത്രമായ ആയിഷയിലെ ഗാനം ഇതിനോടകം ഹിറ്റിലിസ്റ്റില് ഇടംനേടി കഴിഞ്ഞു.
ചിത്രത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. നീണ്ട ഇടവേളയ്ക്കു ശേഷം പ്രഭുദേവ മലയാളത്തില്‍ നൃത്ത സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. കണ്ണില്‍ കണ്ണില്‍ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ.ഹരിനാരായണനാണ്.
സംഗീതം എം.ജയചന്ദ്രന്. ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയന്. ഗാനത്തിലുള്ള അറബിക് വരികള്‍ എഴുതിയിരിക്കുന്നത് ഡോ.നൂറ അല്‍ മര്‍സൂഖിയാണ്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏഴു ഭാഷകളിലാണ് പുറത്തിറക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.