അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. അടി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ അഹാനയുടെയും ഷൈനിന്റെയും കഥാപാത്രങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്.
ഗീതിക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഹാന അവതരിപ്പിക്കുന്നത്. അഹാനയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. നടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ദുല്‍ഖറും ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
""പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്കുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാന. അത് കാണാനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്''. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദുല്‍ഖറിന്റെ ആശംസയ്ക്ക് അഹാനയും നന്ദിയും അറിയിച്ചിട്ടുണ്ട്. ""ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. ഈ ദിവസം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ ലോകം കാണുന്നതിനുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോൾ''. അഹാന കുറിച്ചു.
അഹാനയ്ക്ക് പിറന്നാള്‍ മധുരം; "അടി' പോസ്റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍
01:40 PM Oct 13, 2022 | Deepika.com