ആ​സി​ഫ് അ​ലി-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം കൂ​മ​ൻ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ

08:55 AM Oct 13, 2022 | Deepika.com

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന കൂ​മ​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും അ​ന​ന്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി​യു​മാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത സം​സ്കാ​ര​ത്തി​ലു​ള്ള ആ​ളു​ക​ൾ ഒ​ന്നി​ച്ചു പാ​ർ​ക്കു​ന്ന ഒ​രു നാ​ട്. അ​വി​ടു​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​ള​രെ ക​ർ​ക്ക​ശ​ക്കാ​രാ​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തു​ന്ന​തും അ​യാ​ളു​ടെ സ്വ​ഭാ​വം അ​വി​ടു​ത്തെ ആ​ളു​ക​ളു​ടെ​യും നാ​യ​ക​ന്‍റ‍െ​യും ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഒ​രു ത്രി​ല്ല​ർ രൂ​പ​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

ആ​സി​ഫ് അ​ലി​യെ കൂ​ടാ​തെ ര​ൺ​ജി പ​ണി​ക്ക​ർ, ബാ​ബു​രാ​ജ്, മേ​ഘ​നാ​ഥ​ൻ, ഹ​ന്നാ ര​ജി കോ​ശി, ആ​ദം അ​യൂ​ബ്, ബൈ​ജു, ജാ​ഫ​ർ ഇ​ടു​ക്കി, പൗ​ളി വി​ൽ‌​സ​ൺ, ക​രാ​ട്ടേ കാ​ർ​ത്തി​ക്, ജോ​ർ​ജ് മ​രി​യ​ൻ, ര​മേ​ശ് തി​ല​ക്, പ്ര​ശാ​ന്ത് മു​ര​ളി, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് പ​റ​വൂ​ർ, ദീ​പ​ക് പ​റ​മ്പോ​ൾ, ജ​യിം​സ് ഏ​ലി​യ, വി​നോ​ദ് ബോ​സ്, പ്ര​ദീ​പ് പ​ര​സ്പ​രം, റി​യാ​സ് ന​ർ​മ​ക​ല എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​റാ​ണ്. ജീ​ത്തു സം​വി​ധാ​നം ചെ​യ്ത ട്വ​ൽ​ത്ത് മാ​ൻ തി​ര​ക്ക​ഥ എ​ഴു​തി​യ​തും കൃ​ഷ്ണ​കു​മാ​റാ​യി​രു​ന്നു. ഇ​വ​ർ ഒ​ന്നി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഛായാ​ഗ്ര​ഹ​ണം: സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് വി.​എ​സ്. വി​നാ​യ​ക്.